December 5, 2025

കടകളില്‍ പൂട്ട് പൊളിച്ച് പരക്കെ കവര്‍ച്ച; കുട്ടി മോഷ്ടാവ് പിടിയിൽ

img_9752.png

നീലേശ്വരം: ടൗണിൽ
കടകളില്‍ പൂട്ട് പൊളിച്ച് പരക്കെ കവര്‍ച്ച. കുട്ടി മോഷ്ടാവ് പിടിയിൽ. കാഞ്ഞങ്ങാട് സ്വദേശി യായ 17 കാരനെയാണ്
പോലീസും നാട്ടുകാരും നടത്തിയ തിരച്ചിലിൽ പിടികൂടിയത്.
നീലേശ്വരം കൊട്ടുമ്പുറത്തെ ശ്രീലക്ഷ്മി കലക്ഷന്‍സ്, അപ്സര ഫാന്‍സി, ഹണി ബേക്കറി, മഹാലക്ഷ്മി ലോട്ടറി സ്റ്റാള്‍, വ്യാപാരി വ്യവസായി സമിതി നേതാവ് ആറ്റിപ്പില്‍ രവിയുടെ വെജിറ്റബിൾ ഷോപ്പ് എന്നിവിടങ്ങളിലാണ് മോഷണം. ഇന്ന് പുലർച്ചെ
2.30മണിയോടെയാണ് സംഭവം. കടയുടെപൂട്ട് പൊളിക്കുന്ന ശബ്ദം കേട്ട ഓട്ടോ ഡ്രൈവര്‍മാരും ആംബുലന്‍സ് ഡ്രൈവര്‍മാരും നീലേശ്വരം പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.ഓട്ടോ ഡ്രൈവര്‍മാരെ കണ്ട് കുട്ടി മോഷ്ടാവ് ഓടി രക്ഷപ്പെട്ടുവെങ്കിലും. നാട്ടുകാരും പോലീസും നടത്തിയ തിരച്ചിലിൽ മണിക്കൂറുകൾക്കുള്ളിൽ മോഷ്ടാവിനെ പിടികൂടി. ശ്രീലക്ഷ്മി കലക്ഷൻസിൽ നിന്ന് 5000 രൂപ വിലവരുന്ന വാച്ച്, തുണിത്തരങ്ങള്‍, മേശവലിപ്പിലുണ്ടായിരുന്ന 3800 രൂപയും, പച്ചക്കറി കടയില്‍ നിന്നും മേശവലിപ്പിലുണ്ടായിരുന്ന 2500 രൂപയും മോഷ്ടിച്ചു ചെറുവത്തൂർ, കാഞ്ഞങ്ങാട് ഉൾപ്പെടെ നിരവധി മോഷണ കേസിൽ ഉൾപ്പെട്ട കുട്ടി മോഷ്ടാവാണ് പോലീസ് പിടിയിലായത്.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger