കരിപ്പൂരിൽ സ്വർണക്കടത്തും കവർച്ചാശ്രമവും; ഒരു സ്ത്രീയടക്കം നാലുപേർ പിടിയിൽ, 823 ഗ്രാം സ്വർണം പിടിച്ചെടുത്തു

Screenshot
കരിപ്പൂർ: സ്വർണക്കടത്തും സ്വർണം കവർച്ച ചെയ്യാനുള്ള ശ്രമവുമായി ബന്ധപ്പെട്ട് നാല് പേരെ കരിപ്പൂർ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് പുലർച്ചെയായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
ബഹ്റൈനിൽ നിന്നെത്തിയ ഇടുക്കി സ്വദേശിനി അഭിരാമിയിൽ നിന്നാണ് 823 ഗ്രാം സ്വർണം പോലീസ് പിടികൂടിയത്. അഭിരാമിയെ കൊണ്ടുപോകാനായി വിമാനത്താവളത്തിലെത്തിയ മൂവാറ്റുപുഴ സ്വദേശിയെയും പോലീസ് പിടികൂടി.
സ്വർണം തട്ടിയെടുക്കാൻ ശ്രമിച്ച കവർച്ചാസംഘത്തിലെ രണ്ടുപേരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നാടകീയ നീക്കങ്ങളിലൂടെ സാഹസികമായാണ് നാലുപേരെയും പോലീസ് പിടികൂടിയത്.
സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.







