കേളകം ചെട്ടിയാംപറമ്പ് സ്വദേശിയായ യുവാവ് ട്രെയിനിൽ നിന്ന് വീണ് മരിച്ചു

Screenshot
കേളകം: ട്രെയിനിൽ നിന്ന് വീണ് കേളകം ചെട്ടിയാംപറമ്പ് സ്വദേശിയായ യുവാവ് ദാരുണമായി മരിച്ചു. ചെട്ടിയാംപറമ്പ് പുളിക്കൽ അരുൺ (33) ആണ് മരിച്ചത്.
ഇന്നലെ രാത്രി തൃശൂർ വടക്കാഞ്ചേരിക്ക് സമീപമായിരുന്നു അപകടം. ട്രെയിനിന്റെ വാതിലിനരികിൽ നിന്നിരുന്ന അരുൺ കാൽവഴുതി പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നു. അപകടം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഉടൻതന്നെ യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഭാര്യ: അഞ്ജു.
മക്കൾ: ആദിഷ്, നൈനിക.
അച്ഛൻ: പരേതനായ കുഞ്ഞുമോൻ.
അമ്മ: രമണി.
സഹോദരൻ: അമൽലാൽ.
സംസ്കാരം നാളെ (തിങ്കളാഴ്ച) രാവിലെ ഒരു മണിക്ക് ചെട്ടിയാംപറമ്പിലെ വീട്ടുവളപ്പിൽ നടക്കും.







