ഭർത്താവിനൊപ്പം ബൈക്കിൽ സഞ്ചരിക്കുമ്പോൾ അപകടം; ലോറിക്കടിയിൽപ്പെട്ട് യുവതിക്ക് ദാരുണാന്ത്യം

ആലപ്പുഴ: അരൂരിൽ ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ ടോറസ് ലോറിക്കടിയിൽപ്പെട്ട് യുവതിക്ക് ദാരുണാന്ത്യം. അരൂർ തച്ചാറ വീട്ടിൽ ജോമോൻ്റെ ഭാര്യ എസ്തർ (27) ആണ് മരിച്ചത്. രാവിലെ ഒമ്പതരയോടെ ആയിരുന്നു സംഭവം. ഭർത്താവ് ജോമോനൊപ്പം ബൈക്കിൽ സഞ്ചരിക്കവെയായിരുന്നു അപകടം. അരൂർ ക്ഷേത്ര കവലയിൽവെച്ചായിരുന്നു സംഭവം. മൃതദേഹം അരൂക്കുറ്റി സർക്കാർ ആശുപത്രി മോർച്ചറിയിൽ.









