കുഴഞ്ഞുവീണു മരിച്ചു

പയ്യന്നൂർ: ഓട്ടോ ഡ്രൈവറും ക്ഷേത്രം വാദ്യകലാകാരനുമായ പയ്യന്നൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം റോഡിൽ ഫിഷറീസ് കോളേജിന് സമീപത്തെ പി.വി. പ്രേംകുമാർ (54) ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.
പരേതനായ ഫോട്ടോഗ്രാഫർ കെ.വി. കൃഷ്ണമാരാരുടേയും പി.വി പുഷ്പവല്ലിയുടെയും മകനാണ്. ഇന്നലെ രാത്രി 10.45 മണിയോടെ കരിവെള്ളൂർ പുത്തൂരിലെ ഭാര്യവീട്ടിൽ വെച്ച് കുഴഞ്ഞുവീഴുകയായിരുന്നു. ബന്ധുക്കൾ ഉടൻ പയ്യന്നൂരിലെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഭാര്യ : കെ.വി.സവിത (പയ്യന്നൂർ മാൾ ) മക്കൾ : കെ.വി.സഹസ്ര , കെ.വി. ശ്രേയ ( ഇരുവരുംവിദ്യാർത്ഥിനികൾ ). സഹോദരൻ: ബാബുരാജ് മാരാർ ( ഫോട്ടോഗ്രാഫർ).പയ്യന്നൂർ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി. സംസ്കാരം വൈകുന്നേരം 4 മണിക്ക് സമുദായ ശ്മശാനത്തിൽ.







