പ്ലസ് ടു വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു

കക്കാട്: കുളത്തിൽ കുളിക്കുന്നതിനിടെ വിദ്യാർത്ഥി മുങ്ങി മരിച്ചു. അതിരകം ഡിവിഷനിലെ കാപ്പിച്ചേരി നന്ദനം വീട്ടിൽ പ്രമോദിന്റെ മകൻ അദ്വൈത് (17) ആണ് മരിച്ചത്. കണ്ണൂർ ഗവ. ടൗൺ ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ്.
വെള്ളിയാഴ്ച വൈകീട്ടോടെ മുണ്ടയാട് എടച്ചൊവ്വയിലെ ഓത്തിയിൽ കുളത്തിലാണ് സംഭവം നടന്നത്. അദ്വൈതിനോടൊപ്പം കുളിക്കാനെത്തിയ മറ്റ് കുട്ടികളാണ് ഇദ്ദേഹത്തെ വെള്ളത്തിൽ മുങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അച്ഛൻ: പ്രമോദ്. അമ്മ: ബിന്ദുമോൾ. സഹോദരങ്ങൾ: ആദിത്ത് (കല്യാശ്ശേരി പോളി വിദ്യാർത്ഥി), ദേവനന്ദ (വിദ്യാർത്ഥിനി). സംസ്കാരം പിന്നീട് നടക്കും.






