നടൻ ബിജുക്കുട്ടൻ വാഹനാപകടത്തിൽ പരിക്ക്

പാലക്കാട്: നടൻ ബിജുക്കുട്ടൻ വാഹനാപകടത്തിൽ പരിക്കേറ്റു. വെള്ളിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. പാലക്കാട് കണ്ണാടി വടക്കുമുറി ദേശീയപാതയിൽ കാർ നിയന്ത്രണം വിട്ട് പാർക്കുചെയ്തിരുന്ന കണ്ടെയ്‌നർ ലോറിയുടെ പിന്നിൽ ഇടിക്കുകയായിരുന്നു.
‘അമ്മ’ ഭാരവാഹി തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാൻ കൊച്ചിയിലേക്ക് പോകും വഴിയിലായിരുന്നു അപകടം. ബിജുക്കുട്ടന്റെ കൈക്ക് പരിക്കേറ്റു. ഡ്രൈവറുടെ പരിക്ക് ഗുരുതരമാണ്. ഇരുവരും പാലക്കാട് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. തുടർന്ന് ബിജുക്കുട്ടൻ എറണാകുളത്തേക്ക് മടങ്ങി.