അച്ഛനെ മകൻ കൊന്ന് ചാക്കിലാക്കി പറമ്പിൽ ഉപേക്ഷിച്ചു; പ്രതി കസ്റ്റഡിയിൽ
തൃശ്ശൂർ ▾ കൂട്ടാലയിൽ മകൻ അച്ഛനെ കൊന്ന് ചാക്കിലാക്കി പറമ്പിൽ ഉപേക്ഷിച്ച സംഭവം നാടിനെ ഞെട്ടിച്ചു . കൂട്ടാല സ്വദേശി സുന്ദരൻ (80) ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ മൂത്ത മകൻ സുമേഷ്യെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
സംഭവം ചൊവ്വാഴ്ചയാണ് നടന്നത്. രാവിലെ സുന്ദരൻ്റെ രണ്ടാമത്തെ മകനും കുടുംബവും വീട്ടിൽ നിന്ന് പുറത്തുപോയിരുന്നു. ഈ സമയത്താണ് പുത്തൂരിൽ താമസിക്കുന്ന സുമേഷ് വീട്ടിൽ എത്തിയത്. വീട്ടിൽ സുന്ദരൻ്റെ മകളുടെ മക്കളാണ് മാത്രം ഉണ്ടായിരുന്നത്. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് കുട്ടികൾ മുത്തശ്ശനെ കാണാതാകുന്നത് ശ്രദ്ധിച്ചത്.
വീട്ടിനകത്ത് രക്തക്കറ കണ്ടെങ്കിലും ചായ വീണതാണെന്ന് കരുതി അവർ പ്രശ്നമാക്കാതെ വിട്ടു. വൈകിട്ട് അഞ്ചുമണിയോടെ ബന്ധുക്കൾ തിരച്ചിൽ ആരംഭിച്ചപ്പോഴാണ് വീടിനടുത്ത് കാട് പിടിച്ച പറമ്പിൽ ചാക്ക് വലിച്ച പാടുകൾ കണ്ടത്. പരിശോധിച്ചപ്പോൾ ചാക്കിൽ പൊതിഞ്ഞ നിലയിൽ സുന്ദരന്റെ മൃതദേഹം കണ്ടെത്തി.
വിവരം ലഭിച്ചമറ്റെതോടെ മണ്ണുത്തി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് അടക്കമുള്ള നടപടികൾ ആരംഭിച്ചു. പുത്തൂരിൽ നിന്നാണ് സുമേഷിനെ പൊലീസ് പിടികൂടിയത്.
