July 8, 2025

നിലമ്പൂര്‍ യു.ഡി.എഫ് തിരിച്ചു പിടിച്ചു

img_2642-1.jpg

നിലമ്പൂർ: മലപ്പുറം: അത്യന്തം വാശിയോടെ നടന്ന നിലമ്പൂര്‍ നിയമസഭാ മണ്ഡലം ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് വിജയം ഉറപ്പിച്ചു യു.ഡി.എഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന്‍റെ ലീഡ് 11005. എൽ.ഡി.എഫ് സ്ഥാനാർഥി എം. സ്വരാജ് തൊട്ടുപിന്നാലെയുണ്ട്. സ്വതന്ത്ര സ്ഥാനാർഥി പി.വി. അൻവർ മൂന്നാമതും എൻ.ഡി.എ സ്ഥാനാർഥി മോഹൻ ജോർജ് നാലാമതുമാണ്. 15-ാം റൗണ്ട് ലീഡ് നില (കരുളായി 205-210): ആര്യാടൻ ഷൗക്കത്ത് – 62,284, എം. സ്വരാജ് – 51,241, പി.വി. അൻവർ – 15,730, അഡ്വ. മോഹൻ ജോർജ് – 6727.

ചു​ങ്ക​ത്ത​റ മാ​ർ​ത്തോ​മാ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ രാ​വി​ലെ എ​ട്ടി​നാണ്​ വോ​ട്ടെ​ണ്ണ​ൽ ആ​രം​ഭി​ച്ചത്. 263 പോ​ളി​ങ് ബൂ​ത്തു​ക​ളി​ലെ വോ​ട്ടു​ക​ൾ 19 റൗ​ണ്ടു​ക​ളി​ലാ​യാ​ണ് എ​ണ്ണു​ക. എ​ല്ലാ റൗ​ണ്ടു​ക​ളി​ലും വോ​ട്ടെ​ണ്ണി​ക്ക​ഴി​ഞ്ഞ​തി​നു ശേ​ഷം ന​റു​ക്കി​ട്ടെ​ടു​ത്ത അ​ഞ്ചു പോ​ളി​ങ് സ്റ്റേ​ഷ​നു​ക​ളി​ലെ വി​വി​പാ​റ്റ് സ്ലി​പ്പു​ക​ൾ വി​വി​പാ​റ്റ് കൗ​ണ്ടി​ങ് ബൂ​ത്തി​ൽ ഇ​ല​ക്ഷ​ൻ ക​മീ​ഷ​ൻ നി​രീ​ക്ഷ​ക​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ എ​ണ്ണി​ത്തി​ട്ട​പ്പെ​ടു​ത്തും.

വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനമുണ്ടാകില്ല. 2,32,057 വോട്ടർമാരാണ് മണ്ഡലത്തിലുള്ളത്. 1,76,069 വോട്ടുകളാണ് രേഖപ്പെടുത്തിയത്.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger