450 ഗ്രാം ഹാഷിഷ് പിടികൂടി

കാസറഗോഡ് .കാറിൽ കടത്തുകയായിരുന്ന ഹാഷിഷ് ഓയിലുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. കർണ്ണാടക ബണ്ഡ്വാൾ കന്യാന സ്വദേശിയും മഞ്ചേശ്വരം മണ്ണംക്കുഴി തേക്കുന്ന് താമസക്കാരനുമായ മടകുഞ്ച ഹൗസിൽ കലന്തർ ഷാഫി (30)യെയാണ്കാസർഗോഡ് എക്സൈസ് എൻഫോഴ്സ്മെന്റ് ആൻ്റ്ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡിലെ എക്സൈസ് ഇൻസ്പെക്ടർ ജെ. ജോസഫും സംഘവും പിടികൂടിയത്.
മഞ്ചേശ്വരം കൊടിബയൽ മണ്ണംകുഴി തേക്കേക്കുന്ന് വെച്ചാണ്130 ഗ്രാം ഹാഷിഷ്, രണ്ട് മൊബൈൽ ഫോൺ എന്നിവ സഹിതം യുവാവ് പിടിയിലായത്. മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച കെ. എൽ. 60. വി.8318 നമ്പർ മാരുതി സ്വിഫ്റ്റ് കാർ കസ്റ്റഡിയിലെടുത്തു കൂട്ടുപ്രതി ബഡാജെയിലെ മൊയ്തീൻ യാസിർ എക്സൈസ് സംഘത്തെ കണ്ട് ഓടി രക്ഷപ്പെട്ടു. തുടർന്ന് ഇയാളുടെ വീട്ടിൽ എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ വീട്ടിലെ കിടപ്പുമുറിയിൽ നിന്നും
320 ഗ്രാം ഹാഷിഷും കണ്ടെത്തി പ്രതികളിൽ നിന്നും 450 ഗ്രാം ഹാഷിഷ് പിടികൂടിയ എക്സൈസ് സംഘം കേസെടുത്ത് കോടതിയിൽ ഹാജരാക്കി.
റെയ്ഡിൽ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ് ) കെ വി മുരളി , പ്രിവന്റീവ് ഓഫീർസർ( ഗ്രേഡ് )മാരായ നൗഷാദ് കെ , അജീഷ് സി ,സിവിൽ എക്സൈസ് ഓഫീസർമാരായ മഞ്ജുനാഥൻ വി , അതുൽ ടി വി,വനിത സിവിൽ എക്സൈസ് ഓഫീസർ റീന വി , സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സജീഷ് എന്നിവരും ഉണ്ടായിരുന്നു