July 9, 2025

മുളക് പൊടിയെറിഞ്ഞപ്പോള്‍ വീണത് സ്വന്തം മുഖത്ത്; വീട്ടമ്മയുടെ മാല കവരാന്‍ ശ്രമിച്ച യുവാവും പെണ്‍സുഹൃത്തും അറസ്റ്റില്‍

img_1087-1.jpg

തിരുവനന്തപുരം: മുളകുപൊടിയെറിഞ്ഞ് വീട്ടമ്മയുടെ മാല കവരാന്‍ ശ്രമിച്ച യുവാവും സുഹൃത്തും അറസ്റ്റില്‍. കൊല്ലം, മയ്യനാട് സ്വദേശി സാലു (26), സുഹൃത്ത് പുള്ളിക്കട വടക്കുംഭാഗം സ്വദേശിനി ലക്ഷ്മി (26) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാവിലെ അവനവഞ്ചേരി പോയിന്റ് മുക്കിലായിരുന്നു സംഭവം. പ്രദേശവാസിയായ മോളിയുടെ മാലയാണ് കവരാന്‍ ശ്രമിച്ചത്. വഴി ചോദിക്കാനെന്ന വ്യാജേന കാര്‍ നിര്‍ത്തി കണ്ണില്‍ മുളകുപൊടിയെറിയുകയായിരുന്നു. എന്നാല്‍ മുളകുപൊടി ലക്ഷ്മിയുടെ മുഖത്തും വീണു. ഇതോടെ മോഷണ ശ്രമം പരാജയപ്പെട്ടു. നാട്ടുകാര്‍ എത്തുന്നത് കണ്ട പ്രതികള്‍ വാഹനത്തില്‍ കടന്നുകളഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ആറ്റിങ്ങല്‍ പൊലീസ് പ്രതികളെ പിടികൂടിയത്. സാലുവിനെതിരെ കൊട്ടിയം സ്റ്റേഷനില്‍ ക്രിമിനല്‍ കേസുണ്ട്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger