July 9, 2025

വടകരയിൽ കാറും വാനും കൂട്ടിയിടിച്ച് മൂന്ന് സ്ത്രീകളടക്കം നാലുപേർക്ക് ദാരുണാന്ത്യം

img_7056-1.jpg

വടകര: കോഴിക്കോട് മൂരാട് പാലത്തിന് സമീപം കാറും ട്രാവലർ വാനും കൂട്ടിയിടിച്ച് മൂന്ന് സ്ത്രീകളടക്കം നാലു പേർ മരിച്ചു. കാറിലുണ്ടായിരുന്ന പുന്നോൽ സ്വദേശികളായ റോജ, ജയവല്ലി, മാഹി സ്വദേശി ഷിഗിൻലാൽ, കുഞ്ഞിപ്പള്ളി സ്വദേശി രഞ്ജു എന്നിവരാണ് മരിച്ചത്. വാനിലുണ്ടായിരുന്ന ഒമ്പതുപേർക്ക് പരിക്കേറ്റു

ഇന്ന് വൈകുന്നേരം 3.30ഓടെയായിരുന്നു അപകടം. മൂരാട് പാലത്തിന്‍റെ തുടക്കത്തിലുള്ള ആറുവരി പാതയിലാണ് അപകടം നടന്നത്. പെട്രോൾ പമ്പിൽനിന്ന് ഇന്ധനം നിറച്ച് പയ്യോളി ഭാഗത്തേക്ക് വരികയായിരുന്ന കാറും, വടകര ഭാഗത്തേക്ക് പോവുകയായിരുന്ന കർണാടക സ്വദേശികൾ സഞ്ചരിച്ച ടെമ്പോ ട്രാവലറും ആണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഇരുവാഹനങ്ങളുടെയും മുൻഭാഗം തകർന്നു.

കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കാറിൽ കുട്ടി ഉൾപ്പെടെ ആറ് യാത്രക്കാരാണ് ഉണ്ടായിരുന്നത്. കാർ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. 

മൃതദേഹങ്ങൾ വടകര സഹകരണ ആശുപത്രിയിൽ. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ജില്ല ആശുപത്രിയിലേക്ക് മാറ്റും. തുടർന്ന് പോസ്റ്റുമോർട്ടം നടത്തും. പയ്യോളി പൊലീസും വടകരയിൽ നിന്നെത്തിയ അഗ്നിശമനയും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger