December 5, 2025

മാടായി മഹോത്സവം പ്രമുഖരെ മെമെന്റോ നൽകി ആദരിച്ചു.

img_7046-1.jpg

പഴയങ്ങാടി: മാടായി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖത്തിൽ സംഘടിപ്പിക്കുന്ന മാടായി മഹോത്സവത്തിന്റെ ഭാഗമായി പതിമൂന്നാം ദിവസം പ്രമുഖരെ മെമെന്റോ നൽകി ആദരിച്ചു മഹോത്സവ വേദിയിൽ നടന്ന ആദരിക്കൽ ചടങ്ങിൽ മാടായി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സഈദ് കായിക്കാരൻ വൈസ് പ്രസിഡണ്ട് പി വി ധനലക്ഷ്മി , മോഹനൻ കാക്കൊപ്രവൻ, പഞ്ചായത്ത് അംഗങ്ങൾ എന്നിവരുടെ സാന്നിധ്യത്തിൽ പ്രസിഡണ്ട് സഈദ് കായിക്കാരൻ മെമെന്റോ നൽകി മഹമൂദ് വാടിക്കൽ, പവിത്രൻ മാസ്റ്റർ, മാസ്റ്റർ,സതീഷ് വെങ്ങര, രാജേഷ് വർത്തമാനം, നികേഷ് താപം കണ്ണൂർ വിഷൻ, കമാൽ റഫീഖ് കണ്ണൂർ വാർത്ത ഓൺലൈൻ, അഖിൽ മാടായി, പി എം ഷെരീഫ്, അരുൺ ശൈലേന്ദ്രൻ, എം മധുസൂദനൻ നമ്പ്യാർ, അമീർ മാടായി,പൊലിക ഫോക് ബാന്റ്, മിനാ സുബൈർ, എ പി ബദറുദ്ദീൻ, ജനാർദ്ദനൻ കെ പി, മുട്ടം പുരുഷു,നിനിത വെങ്ങര, മാണിക്യൻ മാടായി,ബി പി ഉണ്ണികൃഷ്ണൻ, ജോൺസൺ വെങ്ങര, ഗോവിന്ദൻ മണ്ടൂർ എന്നിവ ആദരവ് ഏറ്റുവാങ്ങി. സമാപന ദിവസമായ ഞായറാഴ്ച രാത്രി 8:00 മണിക്ക്
കോമഡി ഉത്സവം ഫെയിം സിനിമാതാരം പ്രജിത്ത് കുഞ്ഞുമംഗലം, ഏഷ്യാനെറ്റ് വോഡഫോൺ കോമഡിസ്റ്റാർ അബി ചങ്ങനാശ്ശേരി, ഏഷ്യാനെറ്റ് വൊഡാഫോൺ കോമഡി സ്റ്റാർ സിനിമാതാരം സജി വെങ്കുളം, കോമഡി മാസ്റ്റേഴ്സ് ഫെയിം സ്റ്റാലി കോട്ടയം, മഴവിൽ മനോരമ ഒരുചിരി ഇരുചിരി ബംബർ ചിരി ബമ്പർ ചിരി താരങ്ങൾ പങ്കെടുക്കുന്ന
കോമഡി സൂപ്പർ നൈറ്റോടെ രണ്ടാഴ്ചക്കാലം നീണ്ടുനിന്ന മാടായി മഹോത്സവത്തിന് തിരശ്ശീല വീഴും

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger