സ്ത്രീകളേ, വരൂ… ഇനി ഫ്രീയായി പോകാം; കെ.എസ്.ആർ.ടി.സി സൗജന്യ യാത്ര തുടങ്ങി

Screenshot
കെ.എസ്.ആർ.ടി.സി. ഓർഡിനറി ബസുകളിൽ വനിതകൾക്കും ട്രാൻസ്ജൻഡറുകൾക്കും സൗജന്യയാത്ര അനുവദിക്കുന്ന ‘പ്രിയദർശിനി’ പദ്ധതിക്ക് ഔദ്യോഗികമായി തുടക്കമായി. ആദ്യഘട്ടത്തിൽ 3,125 ഓർഡിനറി ബസുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഓർഡിനറി, ഓർഡിനറി ലിമിറ്റഡ് സ്റ്റോപ്പ്, ടൗൺ ടു ടൗൺ സർവീസുകളിൽ ഈ ആനുകൂല്യം ലഭിക്കും.
യാത്രയ്ക്ക് യാതൊരുവിധ രജിസ്ട്രേഷനോ, തിരിച്ചറിയൽ കാർഡോ, പ്രായപരിധിയോ ആവശ്യമില്ല. സർക്കാർ ഈ പദ്ധതിക്കായി പ്രതിദിനം രണ്ട് കോടി രൂപയാണ് കെ.എസ്.ആർ.ടി.സി.ക്ക് നൽകുന്നത്. സൗജന്യ യാത്ര അനുവദിക്കുന്ന ബസുകളിൽ ‘പ്രിയദർശിനി പദ്ധതി’ എന്ന് രേഖപ്പെടുത്തിയ സ്റ്റിക്കറുകൾ പതിച്ചിട്ടുണ്ട്. യാത്രക്കാർക്ക് ലഭിക്കുന്നത് സീറോ ടിക്കറ്റാണെങ്കിലും, ടിക്കറ്റ് മെഷീനിൽ ‘പ്രിയദർശിനി ഫ്രീ ട്രാവൽ’ (PFT) എന്ന ഓപ്ഷൻ വഴി യാത്രയുടെ കൃത്യമായ ദൂരവും നിരക്കും രേഖപ്പെടുത്താൻ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ദക്ഷിണ, മധ്യ, വടക്കൻ മേഖലകളിലായി 2,900-ഓളം ഷെഡ്യൂളുകളിലാണ് നിലവിൽ ഈ സൗകര്യം ലഭ്യമാക്കിയിരിക്കുന്നത്.







