അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് സൂപ്പർ മാർക്കറ്റിന് ജില്ല എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് 10,000 രൂപ പിഴ ചുമത്തി

പയ്യന്നൂർ: നഗരസഭ പരിധിയിൽ നടത്തിയ പരിശോധനയിൽ അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് പയ്യന്നൂർ റെയിൽവേ സ്റ്റേഷന് സമീപത്തുള്ള ഫാൻസ് സൂപ്പർ മാർക്കറ്റിന് 10,000 രൂപ പിഴ ചുമത്തി. പരിശോധനയിൽ സൂപ്പർ മാർക്കറ്റിന്റെ അടുക്കളയിൽ നിന്നുള്ള മലിനജലം സ്ലാബിടാത്ത പൊതു ഓടയിലേക്ക് ഒഴുക്കി വിടുന്നതായും അടുക്കളയ്ക്ക് സമീപം നിരവധി പ്ലാസ്റ്റിക് മാലിന്യങ്ങളും പഴം പച്ചക്കറി അ വശിഷ്ടങ്ങളും അലക്ഷ്യമായി വലിച്ചെറിഞ്ഞിരിക്കുന്നതായും കണ്ടെത്തി. സ്ഥാപനത്തിന്റെ പരിസരത്ത് നിരവധി ചാക്കുകളിൽ ജൈവ – അജൈവ മാലിന്യങ്ങൾ വേർതിരിക്കാതെ മഴയത്തു കൂട്ടിയിട്ടിരിക്കുന്നതായും ജൈവ മാലിന്യങ്ങൾ മഴയത്തു പൊതു ഓടയിലേക്ക് ഒലിച്ചു പോകുന്നതായും ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന്സ്ഥാപനത്തിന് 10,000 രൂപ പിഴ ചുമത്തുകയും ഖര – ദ്രവ മാലിന്യങ്ങൾ ശാസ്ത്രീയമായി കൈകാര്യം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകുകയും ചെയ്തു.പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് തലവൻ അഷ്‌റഫ് പി പി, സ്‌ക്വാഡ് അംഗങ്ങളായ അലൻ ബേബി, ദിബിൽ സി കെ, പയ്യന്നൂർ നഗരസഭ ആരോഗ്യ വിഭാഗം ഇൻസ്‌പെക്ടർമാരായ അജിത കെ വി, സജിത പി തുടങ്ങിയവർ ഉണ്ടായിരുന്നു.