December 4, 2025

കെ.എം വെ.സി. അബുദാബി എക്സലൻസി അവാർഡ് -2025

img_2589-1.jpg

പയ്യന്നൂർ : എസ്. എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ അബുദാബി രാമന്തളി മുസ്ലിം യൂത്ത് സെൻ്റർ പ്രവർത്തകരുടെ മക്കളെയും അഭിഭാഷകനായി എൻറോൾ ചെയ്ത പി.കെ. ശബീർ ഹമീദിനെയും രാമന്തളി ശാഖ മുസ്ലിം ലീഗും അബുദാബി രാമന്തളി മുസ്ലിം യൂത്ത് സെൻ്ററും അനുമോദിച്ചു. ചടങ്ങ് രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി. ഉദ്ഘാടനം ചെയ്തു ഉസ്മാൻ കരപ്പാത്ത് അദ്ധ്യക്ഷതവഹിച്ചു. കല്യാശേരി മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രസിഡൻ്റ് ജംഷീർ ആലക്കാട് മുഖ്യ പ്രഭാഷണം നടത്തി.
മണ്ഡലം മുസ്ലിം ലീഗ് പ്രസിഡൻ്റ് കെ.കെ.അഷ്റഫ്, വൈസ് പ്രസിഡൻ്റ് പി.എം. ലത്തിഫ് , പി.പി. മുഹമ്മദലി , യു.കെ. മുഹമ്മദ് കുഞ്ഞി,കക്കുളത്ത് അബ്ദുൽഖാദർ, യു അബ്ദുറഹിമാൻ, പി.പി. ബഷീർ, മടക്കാൽ അഷ്റഫ്, എം.കെ. പി മുസമ്മിൽ ,പി. ഹമീദ് മാസ്റ്റർ, പി.പിസുലൈമാൻ ഹാജി എന്നിവർസംസാരിച്ചു

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger