പയ്യന്നൂർ സെന്റ് തോമസ് പള്ളിയിൽ തിരുന്നാളിന് തുടക്കം കുറിച്ചു.

പയ്യന്നൂർ.തലശ്ശേരി അതിരൂപതയിലെ പ്രഥമ സെന്റ് തോമസ് തീർത്ഥാടന കേന്ദ്രമായ പയ്യന്നൂർ സെന്റ് തോമസ് പള്ളിയിൽ തിരുനാൾ ആരംഭിച്ചു.
പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പയുടെ നിര്യാണത്തെ തുടർന്ന് തിരുനാളിനോട് അനുബന്ധിച്ച് ആഘോഷങ്ങൾ ഒഴിവാക്കി. തിരുകർമ്മങ്ങൾ മാത്രമേ ഉണ്ടാവുകയുള്ളൂ. തിരുനാളിന് തുടക്കം കുറിച്ചുകൊണ്ട് ഇടവക വികാരി ഫാദർ ജോസഫ് വയലിങ്കൽ കൊടിയുയർത്തി. തുടർന്ന് ആരാധനയും വിശുദ്ധ തോമാശ്ലീഹായോടുള്ള മധ്യസ്ഥ പ്രാർത്ഥനയും തിരുശേഷിപ്പ് വന്ദനവും തുടർന്ന് വിശുദ്ധ കുർബാനയും നടന്നു.
തുടർന്ന് സെമിത്തേരി സന്ദർശിച്ച് മരണപ്പെട്ടവർക്ക് വേണ്ടിയുള്ള ഒപ്പീസ് നടത്തി. തിരുക്കർമ്മങ്ങൾക്ക് എടാട്ട് കപ്പുച്ചിൻ ആശ്രമം റെക്ടർ ഫാദർ തോമസ് കളപ്പുരക്കൽ നേതൃത്വം നൽകി.
ഏപ്രിൽ 25ന് വെള്ളിയാഴ്ച നാലുമണിക്ക് ആരാധനയും തോമാശ്ലീഹായോടുള്ള മധ്യസ്ഥ പ്രാർത്ഥനയും തിരുശേഷിപ്പ് വന്ദനവും തുടർന്ന് ലത്തീൻ ക്രമത്തിലുള്ള വിശുദ്ധ കുർബാനയും തിരുക്കർമ്മങ്ങൾക്ക് കേളോത്ത് സെന്റ് മേരീസ് പള്ളി വികാരി ഫാദർ ലിന്റോ സ്റ്റാൻലി
നേതൃത്വം നൽകും. തുടർന്ന് വാഹന വെഞ്ചരിപ്പും ഉണ്ടായിരിക്കും.
26 ന്ശനിയാഴ്ച നാലുമണിക്ക് ദിവ്യകാരുണ്യ ആരാധന, തോമാശ്ലീഹായോടുള്ള മധ്യസ്ഥ പ്രാർത്ഥന, തിരുശേഷിപ്പ് വന്ദനം തുടർന്ന് വിശുദ്ധ കുർബാന.
തിരുക്കർമ്മങ്ങൾക്ക് കീഴ്പ്പള്ളി സെന്റ് ചാവറ ചർച്ച പള്ളി വികാരി ഫാദർ ആന്റണി കിടാരത്തിൽ നേതൃത്വം നൽകും.
സമാപന ദിവസമായ 27 ഞായറാഴ്ച നാലുമണിക്ക് ദിവ്യകാരുണ്യ ആരാധന,മധ്യസ്ഥ പ്രാർത്ഥന, തിരുശേഷിപ്പ് വന്ദനം തുടർന്ന് സമൂഹ ബലി.
തിരുക്കർമ്മങ്ങൾക്ക് തലശ്ശേരി അതിരൂപതാ വികാരി ജനറാൾ മോൺസിഞ്ഞോർ മാത്യു ഇളംതുരുത്തിപ്പടവിൽ നേതൃത്വം നൽകും. ഫാദർ അമൽ സഹ കാർമികത്വം വഹിക്കും.
തുടർന്ന് ലദീഞ്ഞ്, രൂപം എഴുന്നള്ളിപ്പ്, സാമുദായിക ദിനാചരണത്തോടെ തിരുനാൾ കർമ്മങ്ങൾ അവസാനിക്കും.