ജില്ലാ പഞ്ചായത്ത് ജീവനക്കാരൻ ട്രെയിൻ തട്ടിമരിച്ച നിലയിൽ

നീലേശ്വരം:ജില്ലാ പഞ്ചായത്ത് ജീവനക്കാരനെ ദുരൂഹസാഹചര്യത്തിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. പയ്യന്നൂർ
കണ്ടോത്ത് പങ്ങടത്തെ എം.വി. അനൂപ് (41) നെയാണ് ഇന്നലെ രാത്രിയോടെ നീലേശ്വരം കാഞ്ഞങ്ങാട്മൂലപ്പള്ളി റെയിൽവെപാലത്തിനു സമീപം ട്രെയിൻ തട്ടിമരിച്ചനിലയിൽ കണ്ടെത്തിയത്.
കാസർകോട് ജില്ലാ പഞ്ചായത്തിൽ എൽ എസ് ജി ഡി ഡിവിഷണൽ ഓഫീസിലെ
സീനിയർ ക്ലാർക്കാണ്.
പങ്ങടത്തെ മൂലക്കൊവ്വൽ
ചന്ദ്രൻ്റെയും
മീത്തലെ വീട്ടിൽ സാവിത്രിയുടെയും മകനാണ്.
ഭാര്യ: രാജലക്ഷ്മി(പാലത്തര).
മക്കൾ :
അഥീന,
ഏദൻ .
സഹോദരി :ദീപ. ഹൊസ്ദുർഗ് പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.







