കെ .എസ് .ഇ .എസ് . എ .യാത്രയയപ്പും അനുമോദനവും സംഘടിപ്പിച്ചു.


കണ്ണൂർ: കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സർവീസിൽനിന്ന് വിരമിക്കുന്ന അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ കെ. ഉമ്മറിന് യാത്രയയപ്പും കൊല്ലത്ത് നടന്ന 22-ാമത് എക്സൈസ് കലാ-കായിക മേളയിൽ വിജയികളായവരെ അനുമോദിക്കലും സംഘടിപ്പിച്ചു. കെ എസ് ഇ എസ് എ ജില്ലാ സെക്രട്ടറി തോമസ് ടി. കെ. സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡന്റ് കെ. രാജീവൻ്റെ അധ്യക്ഷതയിൽ പയ്യന്നൂർ എം.എൽ.എ. വി. കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെ. ഉമ്മറിനും കലാ-കായിക മേളയിലെ വിജയികൾക്കും ജില്ലാ കമ്മിറ്റിയുടെ ഉപഹാരങ്ങൾ അദ്ദേഹം സമ്മാനിച്ചു.
കണ്ണൂർ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ശ്രീനിവാസൻ ടി. എം., അസി എക് സൈസ് കമ്മീഷണർ അരുൺ ദാമോദരൻ, സംസ്ഥാന സെക്രട്ടറി ബാബുമോൻ ഫ്രാൻസിസ്, കെ എസ്ഇഒഎ കണ്ണൂർ ജില്ലാ സെക്രട്ടറി കെ. ദിനേശൻ,കെ എസ് ഇ എസ് എ സംസ്ഥാന കൗൺസിലർമാരായ കെ. ഇസ്മായിൽ, കെ. അഹമ്മദ്, മുൻ ജില്ലാ സെക്രട്ടറി പ്രനിൽ കുമാർ, പുരുഷോത്തമൻ, ദീപക് കെ. എം., സമീർ കെ. കെ. എന്നിവർ പ്രസംഗിച്ചു.
കെ. ഉമ്മർ മറുപടി പ്രസംഗം നടത്തി. കെ എസ് ഇ എസ് എ കണ്ണൂർ ജില്ലാ ജോയിൻ്റ് സെക്രട്ടറി ശ്രീജിത്ത് വി. നന്ദിയും പറഞ്ഞു.







