പോക്സോ കേസിൽ പ്രതി അറസ്റ്റിൽ

Screenshot
പഴയങ്ങാടി: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ മദ്യം കുടിപ്പിച്ച്പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ യുവാവ് അറസ്റ്റിൽ. മാട്ടൂൽ സെൻട്രലിലെ കിഷോറിനെ (44) യാണ് ഇൻസ്പെക്ടർ കെ.പി. വിനോദ് കുമാർ അറസ്റ്റു ചെയ്തത്. കഴിഞ്ഞ മാസം 31ന് വൈകുന്നേരം പ്രതിയുടെ വീട്ടിൽ വെച്ചാണ് സംഭവം. പ്രതിയുടെ മകനായകുട്ടുകാരനെ കാണാൻ വീട്ടിലെത്തിയ എത്തിയപ്പോഴാണ് പ്രതി കുട്ടിയെ മദ്യം കുടിപ്പിച്ച് പീഡനത്തിനിരയാക്കിയത്. തിരിച്ച് സ്വന്തംവീട്ടിലെത്തിയ കുട്ടി ബന്ധുക്കളോട് സംഭവം പറയുകയും പഴയങ്ങാടി പോലീസിൽ പരാതി നൽകുകയുമായിരുന്നു. പരാതിയിൽ പോക്സോ നിയമപ്രകാരം കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റു ചെയ്തു .






