കുട്ടി ഡ്രൈവർ പിടിയിൽ

Screenshot
വളപട്ടണം : പ്രായപൂർത്തിയാകാത്ത കുട്ടി സ്കൂട്ടർ ഓടിച്ചു പോലീസ് പിടിയിലായി. വാഹന പരിശോധനക്കിടെ ഇന്നലെ വൈകുന്നേരം 5.15 മണിക്ക് പാലോട്ടു വയലിൽ വെച്ചാണ് കെ. എൽ. 13. എ.ക്യു. 4580 നമ്പർ സ്കൂട്ടർ ഓടിച്ചു വന്ന കുട്ടി ഡ്രൈവറെ എസ്.ഐ. ടി. എം വിപിനും സംഘവും പിടികൂടിയത്. വാഹനം കസ്റ്റഡിയിലെടുത്ത പോലീസ് വാഹന ഉടമക്കെതിരെ കേസെടുത്തു.






