കസ്റ്റംസ് പിടികൂടിയെന്ന് വിശ്വസിപ്പിച്ച് 10, 03,500 രൂപ തട്ടിയെടുത്തു

തളിപ്പറമ്പ :ഡോളർ അധികമായതിനാൽ കസ്റ്റംസ് പിടിച്ചു വെച്ചിരിക്കയാണെന്നും കയ്യിൽ പൈസയില്ലെന്നും വിശ്വസിപ്പിച്ച് 10,03.500 രൂപ ഗൂഗിൾ പേ വഴിവാങ്ങി വഞ്ചിച്ചുവെന്ന പരാതിയിൽ പോലീസ് കേസെടുത്തു. പരിയാരം എമ്പേറ്റ് സ്വദേശിനിയും കുറുമാത്തൂർ കീരിയാട് താമസക്കാരിയുമായ എം.വി. വർഷയുടെ പരാതിയിലാണ് ഡൽഹിയിലെത്തിയന്യുയോർക്ക് സ്വദേശിനിയായ ബെക്ക ജോണിനെതിരെ തളിപ്പറമ്പ പോലീസ് കേസെടുത്തത് . 2026 ആഗസ്ത് 27 നും സപ്തംബർ 15 നുമിടയിൽ ഭർത്താവിൻ്റെ പരിചയക്കാരിയായ ന്യൂയോർക്കിലുള്ള പ്രതിഡൽഹിയിൽ വന്നിട്ടുണ്ടെന്നും കൈവശം ഡോളർ അധികമായതിനാൽ കസ്റ്റംസ് പിടിച്ചുവെന്ന് ഭർത്താവിനെ തെറ്റിദ്ധരിപ്പിച്ച് പറഞ്ഞതിൽ ഭർത്താവിൻ്റെ ആവശ്യപ്രകാരംപരാതിക്കാരിയുടെയും ബന്ധുക്കളുടെയും ഗൂഗിൾ പേ വഴി 10,0 3,500 രൂപ കൈക്കലാക്കി വഞ്ചിച്ചുവെന്ന പരാതിയിലാണ് പോലീസ് കേസെടു ത്തത്.






