സ്കൂട്ടർ മോഷണം പോയി

മയ്യിൽ: വീട്ടുപറമ്പിൽ നിർത്തിയിട്ട സ്കൂട്ടർ മോഷണം പോയി. നാറാത്ത്ഓണപ്പറമ്പിലെ എ.വി. അഖിലിൻ്റെ കെ.എൽ. 13. എ.എക്സ്.4214 നമ്പർ ഹോണ്ടാ ഡിയോ സ്കൂട്ടർ ആണ് മോഷണം പോയത്. ഈ മാസം 15 നു രാത്രി 10.30 മണിക്കും 16 ന് രാവിലെ 5.45 മണിക്കുമിടയിലാണ് മോഷണം പോയത്. തുടർന്ന് പോലീസിൽ പരാതി നൽകി. 75000 രൂപയുടെ സ്കൂട്ടർ മോഷണം പോയെന്ന പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.







