എരിപുരത്ത് ബസിന് പിറക്കിൽ ടാങ്കർ ലോറി ഇടിച്ച് യാത്രക്കാരന് പരിക്കേറ്റു.

Screenshot
പഴയങ്ങാടി: പഴയങ്ങാടി പോലീസ് സ്റ്റേഷൻ ട്രാഫിക് സർക്കിളിന് സമീപം യാത്രക്കാരെ കയറ്റാൻനിർത്തിയിട്ട സ്വകാര്യബസിന് പിറകിൽ ടാങ്കർ ലോറി ഇടിച്ച് അപകടം യാത്രക്കാരന് നിസ്സാര പരിക്കേറ്റു. ഇന്ന് രാവിലെ 8.35 മണിയോടെയാണ് അപകടം. പഴയങ്ങാടിയിൽ നിന്നുംപയ്യന്നൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് എരിപുരം ബസ് സ്റ്റോപ്പിൽ യാത്രക്കാരെ ഇറക്കാൻ നിർത്തിയപ്പോൾ അതേ ദിശയിൽ പയ്യന്നൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ടാങ്കർ ലോറി പിറകിൽ ഇടിച്ചാണ് അപകടം. രാവിലെ പെയ്ത
ചാറ്റൽ മഴയിലായിരു ന്നു അപകടമുണ്ടായത്.
ഒരുമണിക്കൂറോളം ഗതാഗത തടസ്സം നേരിട്ടു. പോലീസ് എത്തിയാണ് വാഹനങ്ങൾ നീക്കി ഗതാഗതം പുനസ്ഥാപിച്ചത്.







