LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
October 14, 2026

വഴി തെറ്റലുകൾക്കിടയിൽ ഡൽഹിയിലെ യുവത്വമാണ് വഴി കാട്ടുന്നത്; അംബിക സുതൻ മാങ്ങാട്

0
c384061e-0911-43fe-93d1-81dcba37b0e2
Spread the love


കണ്ണൂർ: സമൂഹത്തിലെ ഏറ്റവും വലിയ തിന്മയായി വളർന്നിട്ടുള്ളത് ലഹരിയാണെന്നും എന്നാൽ എല്ലാ വഴി തെറ്റലുകൾക്കിടയിലും ഡൽഹിയിലെ യുവത്വമാണ് രാജ്യത്തിന് വഴി കാട്ടുന്നതെന്നും കഥാകൃത്ത് അംബിക സുതൻ മാങ്ങാട്.
കണ്ണൂർ ദസറയുടെ സാംസ്കാരിക സമ്മേളനത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡൽഹിയിൽ എല്ലാ തിരകൾക്ക് മുകളിലും ഉയരുന്ന തിരകളാവുകയാണ് യുവത്വമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യക്കാണ് അവർ വഴി തുറക്കുന്നത്. വഴി തെറ്റുന്ന യുവത്വം നമ്മുടെ വേദനയാണ്.തന്നിൽ തന്നെ അഭിരമിക്കുന്ന യുവത്വമുണ്ട്.
അവിടെയാണ് ഡൽഹിയിലെ യുവത്വം മാതൃകയാവുന്നത്.
ആഘോഷങ്ങളെല്ലാം ഇരുട്ടിനെ മറികടക്കുന്ന നിത്യ വെളിച്ചമാണ്.
വെളിച്ചത്തിലും ഇരുട്ടിൻ്റെ ശക്തികൾ
ജാതിയായും വർഗ്ഗീയതയായും
ലഹരിയായും വിളയാടുന്നുണ്ട്. ഇന്ന് ഏറ്റവും വലുതായി പോരാടേണ്ടുന്ന തിന്മ ലഹരിയാണ്.
ജാതീയത വീണ്ടും തല പൊക്കുമ്പോൾ ആചാരങ്ങളുടെ ആത്മാവുകൾ തിരിച്ചറിയണം.തോട്ടും കര ഭഗവതിയുടെ ചരിത്രത്തിൽ ദളിത് സ്‌ത്രീ നേരിട്ട അസ്വാതന്ത്ര്യത്തിൻ്റെ ഗതകാല ഓർമ്മകളാണ്. ഈ ഓർമ്മകൾ തെയ്യം കെട്ടി ആടുന്ന സമൂഹത്തിൽ ഇനിയൊരു ജാതിയത ഇല്ലാതാവേണ്ടതാണ്. എനിക്ക് ആരുമില്ലെന്ന അനാഥനായ അധ:സ്ഥിതൻ്റെ വേദനയോട് പ്രസവിച്ച അമ്മയുടെ പൊക്കിൾ കൊടി കൂടെയുണ്ടെന്ന് വൈക്കം മുഹമ്മദ് ബഷീർ തന്നെ കഥയിൽ ഓർമ്മിപ്പിച്ചത് പോലെ വിവേചനങ്ങളോട് സ്നേഹപൂർവം പെരുമാറുന്നവരായി മാറാൻ കഴിയണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!