LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
September 28, 2026

പിണറായി സർക്കാർ ചെയ്ത വേട്ടയാടലുകൾ ഈ സർക്കാർ മറക്കില്ല -മുഖ്യമന്ത്രി വി.ഡി.സതീശൻ

0
IMG-20260928-WA0080
Spread the love



പയ്യന്നൂർ: പിണറായി വിജയൻ്റെ നേതൃത്വത്തിൽ കഴിഞ്ഞ പത്ത് വർഷക്കാലം കേര ളത്തിൽനടത്തിയ രാഷ്ട്രീയ എതിരാളികളോടുള്ളവേട്ടയാടലുകളും അക്രമങ്ങളും യുഡിഎഫ് പ്രവർത്തകർ അനുഭവിച്ച യാതനകളും പ്രയാസങ്ങളുംമറക്കില്ലെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. മുൻ എം.എൽ.എയും കെ.പി.സി.സി.ജനറൽ സെക്രട്ടരിയുമായിരുന്ന കെ.പി.കുഞ്ഞിക്കണ്ണൻ്റെ രണ്ടാം ചരമവാർഷിക ദിനാചരണത്തിൻ്റെ ഭാഗമായി പയ്യന്നൂർ ഗാന്ധി പാർക്കിൽ നടന്ന അനുസ്മരണ സമ്മേളനം ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാം മറന്നു പോകുന്ന കാലം കഴിഞ്ഞു.ഞങ്ങൾ അധികാരത്തിൽ ഇരിക്കുന്നത് നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലമാണ്. അധികാരത്തിൽ വരുമ്പോൾ പഴയ പല കാര്യങ്ങളും മറന്നു പോകുന്നു. അതുകൊണ്ടാണ് പറയുന്നത്   അങ്ങനെ എല്ലാം മറക്കാൻ പാടില്ല. നിങ്ങൾഅനുഭവിച്ച വേദന നിങ്ങൾ അനുഭവിച്ച ദുഃഖം നിങ്ങൾ അനുഭവിച്ച പ്രയാസം അതൊന്നും മറക്കില്ല. മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.മുതിർന്ന പൗരന്മാർക്ക് വേണ്ടിയിട്ടുള്ള നിരവധി പദ്ധതികളുമായിട്ടാണ് ഇനി ഗവൺമെൻറ് മുന്നോട്ട് വരുന്നത് .അവരെയും നമ്മൾ ചേർത്തു നിർത്തും. നമുക്ക് രാജ്യത്തിന് മാതൃകയാകുന്ന രീതിയിൽ ഒരുപാട് കാര്യങ്ങൾ  ചെയ്യാൻ കഴിയും. അതിന് നിങ്ങളുടെ എല്ലാവരുടെയും സ്നേഹപൂർണ്ണമായ പിന്തുണ വേണം.സ്ത്രീകൾക്ക് ഈ സർക്കാർ കൊടുത്ത സൗജന്യമല്ല പ്രിയദർശിനി ബസ് യാത്ര. ആ വണ്ടിയിൽ കയറുമ്പോൾ സർക്കാരിൻ്റെ സൗജന്യമാണെന്ന് മനസ്സിൽ പോലും വിചാരിക്കരുത് .കേരളത്തിലെ സർക്കാർകേരളത്തിലെ സ്ത്രീകളോട് കാണിക്കുന്ന ആദരവാണെന്ന് വിചാരിച്ച് ആ ബസ്സിൽ കയറണം.പയ്യന്നൂരിന്റെ വികസന പ്രവർത്തനങ്ങൾക്ക് നമുക്കിനി ഒരു മുൻഗണന ഉണ്ടാവും. ആ മുൻഗണന നിങ്ങളും നിങ്ങളുടെ ജനപ്രതിനിധികളും കൂടി നൽകുമ്പോൾ ആ കാര്യത്തിൽ സമയബന്ധിതമായി അത് പൂർത്തിയാക്കും എന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പു നൽകുന്നു.  ഈ നാടിന് ഈ സർക്കാരിനെ കുറിച്ച് ഒരുപാട് സ്വപ്നങ്ങൾ ഉണ്ട് .വലിയ പ്രതീക്ഷയുണ്ട്. ആ സ്വപ്നങ്ങളെ യാഥാർത്ഥ്യമാക്കാൻ ആ പ്രതീക്ഷകളെ സഫലമാക്കാൻ ഞങ്ങളുടെ കഠിനാധ്വാനം ഉണ്ടാകുമെന്നു കൂടി മുഖ്യമന്ത്രി ഉറപ്പു നൽകി.ഞങ്ങൾ ജനങ്ങൾക്ക് കുറെ വാക്കുകൾ നൽകിയിട്ടുണ്ട്. ഉറപ്പുകൾ പാലിക്കപ്പെടാൻ ഉള്ളതാണ് .വാക്ക് വാക്കായിരിക്കണം. രാഷ്ട്രീയക്കാരെ കുറിച്ചും ഭരണാധികാരികളെ കുറിച്ചും ജനങ്ങൾക്ക് ഒരു സംശയമുണ്ട്.  നമ്മൾ  അവരോട് പറഞ്ഞ ഓരോ വാക്കും നമുക്ക് ഓർമ്മയുണ്ട്. നമ്മൾ ഹൃദയത്തിൽ കുറിച്ചിട്ടുണ്ട്. ജനങ്ങളോട് പറഞ്ഞ വാക്കുകൾ അതെല്ലാംഈ ഗവൺമെൻറ് പാലിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ അടിത്തറ വിപുലമാക്കുന്നതിൽ നിർണായകമായ പങ്കുവഹിച്ച ഒരാളായിരുന്നു കെ.പി.കുഞ്ഞിക്കണ്ണനെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.ഡി.സി.സി പ്രസിഡണ്ട് അഡ്വ.മാർട്ടിൻ ജോർജ് അധ്യക്ഷത വഹിച്ചു.രാജ് മോഹൻ ഉണ്ണിത്താൻ എം.പി, എം.എൽ.എമാരായസന്ദീപ് വാര്യർ , വി.കുഞ്ഞികൃഷ്ണൻ, അഡ്വ.ടി.ഒ.മോഹനൻ, കെ.പി.സി.സി. ഭാരവാഹികളായ വി.എ.നാരായണൻ, അഡ്വ.സോണി സെബാസ്റ്റ്യൻ, ബാലകൃഷ്ണൻ പെരിയ, കാസർകോട് ഡി സി സി പ്രസിഡണ്ട് പി.കെ.ഫൈസൽ, എം.പി.ഉണ്ണിക്കൃഷ്ണൻ, എ.പി.നാരായണൻ, കെ.ജയരാജ് എന്നിവർ പ്രസംഗിച്ചു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

You may have missed

error: Content is protected !!