ദേശീയപാത തൊഴിലാളികളെ ഇടിച്ചിട്ട്കടന്നു കളഞ്ഞ കാർഡ്രൈവർ ക്കെതിരെ കേസ്

പയ്യന്നൂർ .ദേശീയ പാത നിർമ്മാണ പ്രവൃത്തി നടക്കുന്ന സ്ഥലത്തെ തൊഴിലാളികളെ ഇടിച്ചിട്ട് കടന്നു കളഞ്ഞ കാർ ഡ്രൈവർക്കെതിരെ പരാതിയിൽ പയ്യന്നൂർ പോലീസ് കേസെടുത്തു. ദേശീയ പാത നിർമ്മാണ കമ്പനിയായ മേഘ എഞ്ചിനീയറിങ്ങ് കമ്പനിയുടെ തൊഴിലാളിയായ മാത്തിൽ വൈപ്പിരിയത്ത് കമ്പനിയുടെ ക്വാട്ടേർസിൽ താമസിക്കുന്ന മധ്യപ്രദേശ് സിദ്ധി ചുർഹത്ത് മക്കാൻ സ്വദേശി ശിവേന്ദ്ര രജക്കിൻ്റെ (33) പരാതിയിലാണ് കെ.എൽ.07. എക്സ്.1400 നമ്പർ കാർ ഡ്രൈവർക്കെതിരെ കേസെടുത്തത്. ഈ മാസം 6 ന് ഞായറാഴ്ചരാവിലെ 6മണിക്ക് കരിവെള്ളൂർ ഓണക്കുന്ന് റോഡ് പണി നടക്കുന്ന സ്ഥലത്ത് പരാതിക്കാരനും സുഹൃത്തും റോഡിൻ്റെ ഇടതു വശത്ത് സംസാരിച്ചു നിൽക്കെയാണ് പയ്യന്നൂർ ഭാഗത്തു നിന്നും കാസറഗോഡ് ഭാഗത്തേക്ക് പോകുകയായിരുന്ന കെ .എൽ . 07.എക്സ്. 1400 നമ്പർ കാറിടിച്ച്ഗുരുതരമായി പരിക്കേറ്റത് . ഇടിച്ച കാർ അമിത വേഗതയിൽ നിർത്താതെ പോകുകയും ചെയ്തുവെന്ന പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.







