ഭിന്നശേഷി മേഖലയിലെ അധ്യാപകരെ ആദരിച്ചു

പയ്യന്നൂർ:ജെസിഐ ഇന്ത്യ വാരാചരണത്തിന്റെ സമാപനത്തോടനുബന്ധിച്ച് അരവഞ്ചാൽ ജെസിഐയുടെ നേതൃത്വത്തിൽ പയ്യന്നൂർ ബ്ലോക്ക് റിസോഴ്സ് സെന്ററിലെ ഭിന്നശേഷി മേഖലയിലെ അധ്യാപകരെ ആദരിച്ചു.
“സല്യൂട്ട് ദ സൈലന്റ് സ്റ്റാർ” എന്ന പേരിൽ സംഘടിപ്പിച്ച ചടങ്ങിൽ ഇരുപതോളം അധ്യാപകരെ ആദരിച്ചു. ഭിന്നശേഷിക്കാരായ കുട്ടികളുടെ വിദ്യാഭ്യാസത്തിനും വളർച്ചയ്ക്കുമായി നടത്തുന്ന അധ്യാപകരുടെ സേവനങ്ങളെ അംഗീകരിക്കുന്നതിന്റെ ഭാഗമായാണ് ആദരിക്കൽ സംഘടിപ്പിച്ചത്.
അരവഞ്ചാൽ ജെസിഐ പ്രസിഡന്റ് ഡോ. ആശാദേവി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സോൺ വൈസ് പ്രസിഡന്റ് ഷിജു മോഹൻ മുഖ്യാതിഥിയായി. ഷൈമ ദീപു, രശ്മി ധനീഷ്
,ബ്ലോക്ക് റിസോഴ്സ് സെന്റർ മുൻ കോ-ഓർഡിനേറ്റർ വിനോദ് കുമാർ, ബിപിസി ജീവാനന്ദ് എസ്. , പ്രകാശൻ നന്ദാലൻ എന്നിവർ സംസാരിച്ചു.







