തളിപ്പറമ്പ് മണ്ഡലം എം.എൽ.എ. ടി.കെ. ഗോവിന്ദൻ മാസ്റ്ററുടെ മയ്യിലിലെ ക്യാമ്പ് ഓഫീസ് മന്ത്രി ടി. സിദ്ദീഖ് ഉദ്ഘാടനം ചെയ്തു

Screenshot
മയ്യിൽ: തളിപ്പറമ്പ് മണ്ഡലം എംഎൽഎ ടി കെ ഗോവിന്ദൻ മാസ്റ്ററുടെ മയ്യിലിലെ ക്യാമ്പ് ഓഫീസ് മന്ത്രി ടി സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ടി കെ ഗോവിന്ദൻ എംഎൽഎ. അധ്യക്ഷത വഹിച്ചു. മണ്ഡലത്തിലെ ജനങ്ങൾക്ക് ജനപ്രതിനിധിയുമായി നേരിട്ട് സംവദിക്കുന്നതിനും വികസന കാര്യങ്ങളും പരാതികളും വേഗത്തിൽ അറിയിക്കുന്നതിനും ക്യാമ്പ് ഓഫീസ് ഏറെ ഉപകരിക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി വ്യക്തമാക്കി.
ചടങ്ങിൽ എംഎൽഎയുടെ പേഴ്സണൽ സ്റ്റാഫ് കെ കെ ജയദേവൻ, ജില്ലാ പഞ്ചായത്ത് അംഗം മോഹനൻ മൂത്തേടത്ത്, കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി വി ഷമീമ, വൈസ് പ്രസിഡന്റ് കെ വത്സൻ, കൊളച്ചേരി, മയ്യിൽ, കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ടിന്റു സുനിൽ, പി വി റഹ്മത്ത്, ജിനീഷ് ചാപ്പാടി, കെ അജയകുമാർ, യൂസഫ് പാലക്കൽ, കെ വി ജുവൈരിയത്ത് എന്നിവർ സംസാരിച്ചു.







