വീട്ടിൽ കയറി ദമ്പതികളെ മർദ്ദിച്ച നാലു പേർക്കെതിരെ കേസ്

കാഞ്ഞങ്ങാട് :വീട്ടിൻ്റെ ഹാളിൽഅതിക്രമിച്ച് കയറി ടി.വി. കണ്ടുകൊണ്ടിരിക്കുകയായിരുന്ന ഗൃഹനാഥനെ പിടിച്ചു കൊണ്ടുപോയി റോഡിൽ വെച്ച് മർദ്ദിക്കുകയും തടയാൻ ശ്രമിച്ച ഭാര്യയെ തലക്കടിക്കുകയും ടോർച്ചിൻ്റെ പിൻഭാഗം കൊണ്ടു നെഞ്ചിന് കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തുവെന്ന പരാതിയിൽ നാലു പേർക്കെതിരെ ഹൊസ്ദുർഗ് പോലീസ് കേസെടുത്തു. അമ്പലത്തുക്കര ഏച്ചിക്കാനം തലക്കനത്തെ ടി. തമ്പാൻ്റെ (59) പരാതിയിലാണ് തലക്കനത്തെ സുധീഷ് കുട്ടാപ്പി, ഷിജു,അഖിലേഷ് , പ്രിയേഷ് എന്നിവർക്കെതിരെ ഹൊസ്ദുർഗ്പോലീസ് കേസെടുത്തത്. ഞായറാഴ്ച രാത്രി 8.20 മണിക്കായിരുന്നു സംഭവം. ഭാര്യയെ ചീത്തവിളിച്ചത് പരാതിക്കാരൻ ചോദിച്ചതിലുള്ള വിരോധമാണ് മർദ്ദനത്തിനു കാരണം. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.
അതേസമയം തമ്പാനും മകൻ ആദർശും മർദ്ദിക്കുകയും ഫോൺ എറിഞ്ഞു പൊട്ടിക്കുകയും ചെയ്തുവെന്ന ഷിജുവിൻ്റെ പരാതിയിലും പോലീസ് കേസെടുത്തിട്ടുണ്ട് .രാത്രികാലങ്ങളിൽ വളർത്തു പട്ടികളെ അഴിച്ചു വിടരുത് എന്ന് പ്രതിയുടെ ഭാര്യയോട് പറഞ്ഞതിലുള്ള വിരോധത്തിലായിരുന്നു പ്രതികൾ ഓട്ടോ തടഞ്ഞ് വടികൊണ്ട് അടിക്കുകയും ചീത്തവിളിക്കുകയും ചെയ്തത്.







