കുടുംബ സംഗമവും ഉന്നത വിജയികൾക്ക് അനുമോദനവും സംഘടിപ്പിച്ചു.

തളിപ്പറമ്പ : പൂക്കോത്ത് തെരു ചാത്തങ്ങാട്ട് ഇല്ലം കുടുംബ സംഗമവും ഉന്നത വിജയികൾക്ക് അനുമോദനവും സംഘടിപ്പിച്ചു.
തളിപ്പറമ്പ ശ്രീ ഭഗവതി ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ പ്രസിഡൻ്റ് പി. ചന്ദ്രൻ അധ്യക്ഷത വഹിച്ചു.
എം.ജി.വിനോദ് പ്രഭാഷണം നടത്തി.
തേജസ് പ്രസീദ്,
രാഗിഷ രാമദാസ് , ദേവിക എ. കെ, അനുഷ്ക ബോബി,
ആരാധ്യ സജിത്ത് എന്നിവരെ
അനുമോദിച്ചു. ചടങ്ങിൽ കുടുംബത്തിലെ മുതിർന്ന അംഗങ്ങളേ ആദരിക്കുകയും ചെയ്തു.
ഫോക്ലോറിസ്റ്റ് ഗിരീഷ് പൂക്കോത്ത് ഉപഹാര സമർപ്പണം നടത്തി.
യു. ശശീന്ദ്രൻ സ്വാഗതവും ലക്ഷ്മണൻ പി.വി. നന്ദിയും പറഞ്ഞു.







