സഞ്ജയൻ ദിനാചരണം നടത്തി.

അന്നൂർ:ഹാസ്യസാഹിത്യകാരൻ സഞ്ജയൻ്റെ സ്മൃതി ദിനം ആചരിച്ചു. അന്നൂർ സഞ്ജയൻ സ്മാരക ഗ്രന്ഥാലയത്തിൽ നടന്ന സഞ്ജയൻദിനാചരണ പരിപാടി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ. ശിവകുമാർ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥാലയം പ്രസിഡണ്ട് കെ. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. കഥാകൃത്ത് വി.സുരേഷ്കുമാർ അനുസ്‌മരണ പ്രഭാഷണം നടത്തി. ഡോ. കെ.കെ. രാജാറാം പ്രസംഗിച്ചു.സി.വി. വിനോദ് കുമാർ സ്വാഗതവും സി.കെ. ഹരീന്ദ്രൻ നന്ദിയും പറഞ്ഞു.







