LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
September 10, 2026

ജേസീസ് വാരാഘോഷത്തിന് തുടക്കമായി. ഹരിതകർമസേനാഗങ്ങൾക്ക് സ്റ്റീൽ വാട്ടർ ബോട്ടിലുകൾ വിതരണം ചെയ്തു.

0
IMG-20260910-WA0041
Spread the love


കരിവെള്ളൂർ: ഒരു തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ ഉപയോഗം പൂർണ്ണമായി ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ ‘സസ്റ്റൈനബിൾ സിപ്പിംഗ്’ പദ്ധതിയുടെ ഭാഗമായി കരിവെള്ളൂർ പെരളം ഗ്രാമപഞ്ചായത്തിലെ ഹരിതകർമസേനാംഗങ്ങൾക്ക് സ്റ്റീൽ വാട്ടർ ബോട്ടിലുകൾ വിതരണം ചെയ്തു. ജെസിഐ കൊക്കാനിശ്ശേരിയുടെ  ജെസി വീക്ക് (JC Week) ആഘോഷങ്ങളുടെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കിയത്. പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം  പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ആർ.കെ സുധാമണി നിർവ്വഹിച്ചു. ജെസിഐ സോൺ 19 വൈസ് പ്രസിഡന്റ് ജെസി ഷിജുമോഹൻ ബോട്ടിലുകളുടെ വിതരണോദ്ഘാടനം നടത്തി. ജെസിഐ കൊക്കാനിശ്ശേരി പ്രസിഡന്റ് ജെസി സനോജ് എം വി യോഗത്തിൽ അധ്യക്ഷത വഹിച്ചു. ജെസി ഹരപ്രസാദ് എം (JC Week Director) ചടങ്ങിൽ സ്വാഗതം പറഞ്ഞു . കരിവെള്ളൂർ പെരളം ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വരുൺ ചന്ദ്രൻ, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി.വി പ്രദീപൻ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സജിനി കെ എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കോഡിനേറ്റർ ജെസി ശാരിക കെ എം നന്ദിയും പറഞ്ഞു.. ജെസി യു ഹരീഷ് യോഗത്തിൽ പങ്കെടുത്തു. പരിസ്ഥിതി സൗഹൃദപരമായ ഇത്തരം പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് യോഗത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!