പയ്യന്നൂരിൽ നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ കോൺക്രീറ്റ് തകർന്ന്ഒമ്പത് ഇതര സംസ്ഥാന തൊഴിലാളികൾക്ക് പരിക്ക്.

പയ്യന്നൂർ: നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ കോൺക്രീറ്റ് തകർന്നു വീണ് ഒമ്പത് ഇതര സംസ്ഥാന തൊഴിലാളികൾക്ക് സാരമായി പരിക്കേറ്റു. പയ്യന്നൂർ കവ്വായി മറിയം മസ്ജിദിന് സമീപത്തെഎ.ടി മുഹമ്മദ് കുഞ്ഞിയുടെ നിർമ്മാണത്തിലിരിക്കുന്ന വീട്ടിലാണ് അപകടമുണ്ടായത്.
രണ്ടാം നിലയുടെ കോൺക്രീറ്റ് പ്രവൃത്തികൾ പുരോഗമിക്കുന്നതിനിടെ ബുധനാഴ്ച വൈകുന്നേരമാണ് സംഭവം. ജോലി നടക്കുന്നതിനിടെ രണ്ടാം നിലയിലെ സിറ്റൗട്ടിന്റെ കോൺക്രീറ്റ് പൊടുന്നനെ താഴേക്ക് പതിക്കുകയായിരുന്നു. ഈ സമയം കോൺക്രീറ്റ് പണികളിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികളായ പശ്ചിമബംഗാൾ സ്വദേശികളായ ഷുക്കൂർ (32), ശുക്കൂൺ (34) , താജൂൺ (35), സുചൻ (32), ആസാധുൾ (32), ജാഹിർ (38), ജാക്കിർ (49), റാം (26), ഹാതിയാർ (35) എന്നിവർക്കാണ്
സാരമായി പരിക്കേറ്റത്. ഇവരെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലും പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.







