മുക്കുപണ്ടം നൽകി അഞ്ചു ലക്ഷം തട്ടിയെടുത്ത രണ്ടു പേർക്കെതിരെ കേസ്

ചന്തേര : സ്വർണ്ണ മാലയെന്ന് തെറ്റിദ്ധരിപ്പിച്ച് മുക്കുപണ്ടം നൽകി അഞ്ചു ലക്ഷം രൂപ തട്ടിയെടുത്തു വെന്ന പരാതിയിൽ രണ്ടു പേർക്കെതിരെ പോലീസ് കേസെടുത്തു. തൃക്കരിപ്പൂർ കൊയോങ്കരയിലെ എം. അനീഷിൻ്റെ (46) പരാതിയിലാണ് കാസറഗോട്ടെ ശാന്തി, രാജു എന്നിവർക്കെതിരെ ചന്തേര പോലീസ് കേസെടുത്തത്. 2026 മെയ് 30 നുരാവിലെ 11 മണിക്ക് ചെറുവത്തൂർ പാക്കനാർ ടാക്കീസിനു സമീപം വെച്ചാണ് പരാതിക്കാരന് സ്വർണ്ണ നിറത്തിലുള്ള മുക്കുപണ്ടം നൽകി പ്രതികൾ5 ലക്ഷം രൂപ കൈക്കലാക്കിയത്. മുക്കു പണ്ടമാണെന്ന് തിരിച്ചറിഞ്ഞതിനാൽ ചന്തേര പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.







