മർദ്ദനം രണ്ടു പേർക്കെതിരെ കേസ്.

തളിപ്പറമ്പ :സ്വന്തം ഉടമസ്ഥതയിലുള്ള വയലില്‍ അതിക്രമിച്ചു കയറിയത് ചോദ്യം ചെയ്ത വീട്ടമ്മയെ ക്രൂരമായിമര്‍ദ്ദിച്ച രണ്ടുപേര്‍ക്കെതിരെ കോടതി നിർദേശ പ്രകാരംപോലീസ് കേസെടുത്തു. ചിറക്കൽ കാഞ്ഞിരത്തറയിലെ പി.വി.പ്രസന്നകുമാരി (58) യുടെ പരാതിയിലാണ് കോടതി നിർദ്ദേശപ്രകാരം നരിയാടി ആന്തൂര്‍കാവിന് സമീപത്തെ കണ്ടൻ ഉത്തമന്‍, കണ്ടന്‍ ശാന്ത എന്നിവർക്കെതിരെ തളിപ്പറമ്പ പോലീസ് കേസെടുത്തത്. കഴിഞ്ഞ
മെയ്-4 ന് പ്രസന്നകുമാരിയുടെ നരിയാട് കമ്പിക്കടവിലുള്ള വയലില്‍ പ്രതികള്‍ അതിക്രമിച്ച്കയറിയത് ചോദ്യംചെയ്തതിലുള്ള വൈരാഗ്യമാണ് കാരണം. കേസെടുത്ത
പോലീസ് അന്വേഷണം തുടങ്ങി.







