LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
August 31, 2026

“പോലിസ് സേന ജനതാല്‍പര്യം .ഉയര്‍ത്തിപ്പിടിക്കണം: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

0
2b11116a-d554-47cb-b4e0-75f61a9ac1fe
Spread the love

കെഎപി, എംഎസ്പി ബറ്റാലിയനുകളുടെ പാസിംഗ് ഔട്ട് പരേഡ് നടന്നു

പോലിസ് സേന ജനതാല്‍പര്യം ഉയര്‍ത്തിപ്പിടിക്കണമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. പരിശീലനം പൂര്‍ത്തിയാക്കിയ കെ എ പി, എം എസ് പി ബറ്റാലിയനുകളുടെ പാസിംഗ് ഔട്ട് പരേഡിന്റെ ഭാഗമായി മാങ്ങാട്ട് പറമ്പ് പരേഡ് ഗ്രൗണ്ടില്‍ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന പൗരന്റെ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള ബാധ്യത പോലിസ് സേനാംഗങ്ങള്‍ക്കുണ്ട്. സംസ്ഥാനത്തെ ജനജീവിതത്തെ സംരക്ഷിക്കുന്ന സേനയാണ് കേരളാ പൊലീസെന്നും അദ്ദേഹം പറഞ്ഞു.

കുറ്റാന്വേഷണ കാര്യങ്ങളിലും കുറ്റകൃത്യങ്ങള്‍ തെളിയിക്കുന്നതിലും രാജ്യത്തിന് തന്നെ മാതൃകയായ സേനയാണ് കേരള പൊലീസ്. ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കുകയെന്ന ഉത്തരവാദിത്വവും നാടിന്റെ ഐക്യവും സഹോദര്യവും കാത്തുസൂക്ഷിക്കുകയെന്ന കടമയും കേരള പൊലീസിനുണ്ടെന്നും അത് മറക്കരുതെന്നും മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.

എം എല്‍ എ മാരായ ടി.ഒ മോഹനന്‍, സജി ജോസഫ്, വി കുഞ്ഞികൃഷ്ണന്‍ ,സംസ്ഥാന പൊലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖര്‍, ബറ്റാലിയന്‍ എ ഡി ജി പി ബല്‍റാം കുമാര്‍ ഉപാധ്യായ, ബറ്റാലിയന്‍ ഡി ഐ ജി ഡോ. ജെ ഹിമേന്ദ്ര നാഥ്, കണ്ണൂര്‍ റൂറല്‍ എസ് പി ഉമേഷ് ഗോയല്‍, സിറ്റി പൊലീസ് കമ്മീഷണര്‍ വിജയ ഭരത് റെഡ്ഡി, സി ആര്‍ പി എഫ് ഡി ഐ ജി മാത്യു എ ജോണ്‍ എന്നിവര്‍ പങ്കെടുത്തു.

കെ എ പി നാലാം ബറ്റാലിയനിലെ 166 പേരും എം എസ് പി മലപ്പുറത്തെ 139 പേരും ഉള്‍പ്പെടെ 305 പേരാണ് പരിശീലനം പൂര്‍ത്തിയാക്കിയത്. ഇവരില്‍ 31 പേര്‍ ബിരുദാനന്തര ബിരുദക്കാരും 12 പേര്‍ എഞ്ചിനിയറിംഗ് ബിരുദധാരികളും 195 പേര്‍ ബിരുദമുള്ളവരും 18 പേര്‍ ഡിപ്ലോമയോഗ്യത നേടിയവരുമാണ്. 9 മാസത്തെ അടിസ്ഥാന പരിശീലനത്തിന്റെ ഭാഗമായി വിവിധ ഔട്ട്‌ഡോര്‍ വിഷയങ്ങളും ഇന്ത്യന്‍ ഭരണഘടന, ഭാരതീയ ന്യായ സംഹിത, ഭാരതീയ സാക്ഷ്യ അധിനിയം, ഭാരതീയ സുരക്ഷാ സംഹിത തുടങ്ങിയ ഇന്‍ഡോര്‍ വിഷയങ്ങളും സ്വിമ്മിംഗ്, ഡ്രൈവിംഗ്, കമാന്‍ഡോ കോഴ്‌സ്, ഹൈ ആള്‍ടിറ്റിയൂഡ് ട്രെയിനിംഗ്, റേഞ്ച് ഫയറിംഗ്, ആന്റി സബോട്ടേജ് ട്രെയിനിംഗ്, സൈബര്‍ ഫോറന്‍സിക് തുടങ്ങിയ പ്രത്യേക കോഴ്സുകളും ഇവര്‍ സ്വായത്തമാക്കി.
എം എസ് പി വിഭാഗത്തിൽ മികച്ച ഷൂട്ടറായി കെ.വൈ ജിതിൻ, ഇൻ്റോർ വിഭാഗത്തിൽ പി ആദർശ്, സൈബർ സംവിധാനത്തിൽ കെ.ഷിബിൻ, ഔട്ട്ഡോർ , ഓൾറൗങ്ങർ വിഭാഗത്തിൽ ബി ഐ ജിനു എന്നിവർ സമ്മാനം നേടി.
കെ എ പി വിഭാഗത്തിൽ മികച്ച ഷൂട്ടറായി കെ വി നിവേദ് , ഇൻ്റോർ വിഭാഗത്തിൽ ആൽവിൻ വർഗ്ഗീസ് , സൈബർ സംവിധാനത്തിൽ എസ് പി അമർനാഥ് ,
ഔട്ട് ഡോറിൽ സബിൻ ടി സത്യൻ, ഓൾ റൗണ്ടറായി ഡി അമൽദേവ് എന്നിവരെ തിരഞ്ഞെടുത്തു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!