പോക്സോ കേസിൽ പ്രതി അറസ്റ്റിൽ

ചീമേനി : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഓട്ടോയിൽ കൂട്ടി കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ പോക്സോ കേസിൽ അറസ്റ്റിൽ. ചീമേനി സ്വദേശിയും മത്സ്യവിൽപനക്കാരനും കൂടിയായ ഷാജി (35) യെയാണ് ചീമേനിസ്റ്റേഷൻ ചുമതലയുള്ള വെള്ളരിക്കുണ്ട് സ്റ്റേഷൻ ഇൻസ്പെക്ടർ പി. നളിനാക്ഷൻ അറസ്റ്റു ചെയ്തത്.26 ന് രാത്രി ഓണാഘോഷ പരിപാടി കണ്ട് മടങ്ങുന്നതിനിടെയാണ് ചീമേനിസ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പത്താംതരം വിദ്യാർത്ഥിനിയായ പെൺകുട്ടിയെ പ്രതി പീഡിപ്പിച്ചത്. വീട്ടിലെത്തിയ പെൺകുട്ടി പീഡന വിവരം ബന്ധുക്കളെ അറിയിക്കുകയുംതുടർന്ന് ചീമേനിപോലീസിൽ പരാതി നൽകുകയുമായിരുന്നു . പരാതിയിൽ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് പ്രതിയെ അറസ്റ്റു ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റു ചെയ്തു.







