യുവാവിനെ മർദ്ദിച്ച സംഘത്തിലെ ഒരാൾ പിടിയിൽ

പയ്യന്നൂർ: നിർത്തിയിട്ട ബൈക്കിൽ മറ്റൊരു ബൈക്ക് ഇടിച്ചത് ചോദ്യം ചെയ്ത വിരോധത്തിൽ യുവാവിനെ മർദ്ദിച്ച നാലംഗ സംഘത്തിലെ ഒരാൾ പിടിയിൽ. രാമന്തളി വടക്കുമ്പാട്ടെ നൂർ പാലസിൽ ഇർഫാൻ അലി (19) യെയാണ് പയ്യന്നൂർ പോലീസ് പിടികൂടിയത്.
രാമന്തളി വടക്കുമ്പാട്ടെ ഷാമഹലിലെ മുഹമ്മദ് ഷെഹസാദിൻ്റെ (18) പരാതിയിലായിരുന്നു കേസ്. രാമന്തളിയിലെ അസ്‌കർ, സജാദ് , ഇർഫാൻ, റൈഫു എന്നിവർ ചേർന്ന് പരാതിക്കാരനെ 27 ന്
രാത്രി 9.20 മണിക്ക് നബിദിന പരിപാടി കാണുന്നതിനായി പോയ സമയം
വടക്കുമ്പാട് കൊവ്വലിൽ വെച്ചാണ് മർദ്ദിച്ചത്. സംഭവദിവസം രാത്രി 7.45 മണിയോടെ പരാതിക്കാരൻ രാമന്തളി കണ്ണങ്ങാട്ടിനു സമീപംനിർത്തിയിട്ട ബൈക്കിൽ നാലാം പ്രതിയുടെ ബൈക്ക് തട്ടിയതിലുള്ള വാക്തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചത്.







