ജോലി വാഗ്ദാനം നൽകി യുവതിയുടെ 30,04,253 രൂപ തട്ടിയെടുത്തു

കണ്ണൂർ: വിദേശത്ത് കഴിയുന്ന മകൾക്ക് ഫോണിലൂടെ ബന്ധപ്പെട്ട്അക്കൗണ്ടൻ്റ് ജോലി വാഗ്ദാനം നൽകി 30,04,253 രൂപ തട്ടിയെടുത്തുവെന്ന പിതാവിൻ്റെ പരാതിയിൽ കണ്ണൂർ സൈബർ ക്രൈം പോലീസ് കേസെടുത്തു. കുത്തുപറമ്പ നിർമ്മലഗിരിയിലെ എം.വി.രാധാകൃഷ്ണൻ്റെ (70) പരാതിയിലാണ് സൈബർ തട്ടിപ്പുകാരനെതിരെ കേസെടുത്തത്. ഇക്കഴിഞ്ഞ ഫെബ്രവരി 25 നു ആണ് പ്രതി പരാതിക്കാരൻ്റെ വിദേശത്ത് കഴിയുന്ന മകളായ റിനി എസ്. രാധാകൃഷ്ണനെ ഫോണിൽ ബന്ധപ്പെട്ട് ജോലി വാഗ്ദാനം നൽകി 2026ഫെബ്രവരി25 മുതൽ മെയ് 21 വരെയുള്ള കാലയളവിൽ പലതവണകളായി 15 ഓളം അക്കൗണ്ടുകളിലേക്ക് 30,04,253 രൂപ നിക്ഷേപി പ്പിച്ച ശേഷം ജോലിയോ നൽകിയ പണമോ തിരിച്ചു നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.







