LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
August 28, 2026

ഓൺലൈൻ വ്യാജസ്‌ക്രീൻ ഷോട്ട് കാണിച്ച്നിരവധി വ്യാപാരികളെ തട്ടിപ്പിനിരയാക്കി.

0
IMG-20260828-WA0032
Spread the love

ജ്വല്ലറിയിൽ നിന്നും സ്വർണ്ണമാലകൾ വാങ്ങി മുങ്ങിയ പാപ്പിനിശേരി സ്വദേശി ഏറണാകുളത്ത് പിടിയിൽ.

ശ്രീകണ്ഠാപുരം : ജ്വല്ലറി ഉടമയോട് വ്യാജ പേര് നൽകി സ്വർണ്ണ മാലകൾ വാങ്ങി പണം നൽകാതെ കടന്നു കളഞ്ഞ നിരവധി തട്ടിപ്പു കേസിലെ പ്രതിയെ പോലീസ് സംഘം ഏറണാകുളത്ത് വെച്ച് അറസ്റ്റു ചെയ്തു. പാപ്പിനിശേരി അരോളി കമ്മാരത്ത് മൊട്ടയിലെ ഇ.ജി. അഭിഷേകിനെ (25)യാണ് തളിപ്പറമ്പ ഡിവൈഎസ്പി . ടി.പി സുമേഷിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിലെ എസ്.ഐ. കെ. ഷറഫുദ്ദീൻ, ക്രൈംസ്‌ക്വാഡ് അംഗങ്ങളായ എസ്.ഐ. ഏ.ജി. അബ്ദുൾ റൗഫ് , സീനിയർ സിവിൽ പോലീസ് ഓഫീസർ ബിനീഷ് എന്നിവരടങ്ങിയ സംഘം ഏറണാകുളത്ത് വെച്ച് പിടികൂടിയത്.
ശ്രീകണ്ഠാപുരത്തെ പാറമ്പുഴയിൽ ജ്വല്ലറി ഉടമ പയ്യാവൂർ ചന്ദനക്കാംപാറയിലെ പി. ബിജു കുമാറിൻ്റെ പരാതിയിലാണ് ശ്രീകണ്ഠാപുരംപോലീസ് കേസെടുത്തിരുന്നത്. ഈ മാസം 13 ന് രാവിലെ 11 മണിയോടെ ജ്വല്ലറിയിലെത്തിയ പ്രതി ശ്യാം കൃഷ്ണൻ എന്ന് സ്വയം പരിചയപ്പെടുത്തി 5. 970 ഗ്രാം തൂക്കം വരുന്നതും 23.990 ഗ്രാം തൂക്കം വരുന്നതുമായ രണ്ട് സ്വർണ്ണ മാലകൾ വാങ്ങി പണം നൽകാതെ കബളിപ്പിക്കുകയും പരാതിക്കാരൻ പ്രതിയെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ അഭിഷേക്. ഇ.ജി എന്നയാളുടെ അക്കൗണ്ടിൽ നിന്നും 58 ,000 രൂപ മാത്രംഅയച്ചു കൊടുക്കുകയും ബാക്കി തുകയായ 400 500 രൂപ അയച്ചു കൊടുക്കാതെ കബളിപ്പിച്ചുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്. തുടർന്ന് പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിൽ പ്രതി കണ്ണൂർ ടൗണിലെ സൂപ്പർ മാർക്കറ്റിൽ നിന്നും കോഴിക്കോട് രാമനാട്ടുകരയിൽ നിന്നും ഐഫോൺ വാങ്ങിയും കണ്ണൂർ കോഴിക്കോട് , വയനാട്, തൃശൂർ, ഏറണാകുളം ജില്ലകളിലെ ജ്വല്ലറികളിലും സമാന രീതിയിൽ 15 ഓളം തട്ടിപ്പു നടത്തിയ കേസിലെ പ്രതിയാണെന്ന് കണ്ടെ ത്തി സൈബർ സെല്ലിൻ്റെ സഹായത്തോടെ ഏറണാകുളത്ത് വെച്ച്
പിടികൂടുകയായിരുന്നു.അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!