LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
August 15, 2026

ഓണത്തിരക്ക്: പയ്യന്നൂർ നഗരത്തിൽ 17 മുതൽ ഗതാഗത നിയന്ത്രണം.

0
IMG-20260815-WA0006
Spread the love



പയ്യന്നൂർ:ഓണം ആഘോഷങ്ങളുടെ ഭാഗമായി പയ്യന്നൂർ നഗരത്തിലുണ്ടാവുന്ന തിരക്കും ഗതാഗതക്കുരുക്കും നിയന്ത്രിക്കാൻപയ്യന്നൂർ നഗരസഭയും പോലീസും ചേർന്ന്  നടപടിക്കൊരുങ്ങുന്നു. പോലീസിനെ സഹായിക്കാൻ ഡിഎൽആർ തൊഴിലാളികളുടെ സേവനം കൂടി ഉപയോഗപ്പെടുത്തിയാണ് 17 മുതൽ ക്രമീകരണങ്ങൾ നടപ്പാക്കുന്നത്.

  ഗാന്ധി പാർക്ക് റോഡ്, സിഐടിയു ഓഫീസ് റോഡ് എന്നിവിടങ്ങളിൽ നിന്നും മെയിൻ റോഡിലേക്ക് വാഹന ഗതാഗതം നിരോധിച്ചു. തായിനേരി ജംഗ്ഷൻ മുതൽ ബികെഎം ജംഗ്ഷൻ വരെ വാഹനഗതാഗതം നിരോധിച്ചു. കെഎസ്ആർടിസി ജംഗ്ഷനിൽ നിന്നും മാർക്കറ്റ് റോഡിലേക്ക് വാഹനങ്ങൾ വരാൻ പാടില്ല. പെരുമ്പസെഞ്ചുറി ജംഗ്ഷനിൽ നിന്നും ദേശീയപാതയിലേക്ക് മാർക്കറ്റ് റോഡ് വഴി വാഹനങ്ങൾ പോകണം. പിലാത്തറ – പഴയങ്ങാടി -കണ്ണൂർ ഭാഗങ്ങളിലേക്കുള്ള ബസുകൾ ബൈപാസ് വഴി പോകണം.
ഓട്ടോസ്റ്റാൻ്റുകളിലെ ഓട്ടോറിക്ഷകളുടെ എണ്ണവും പരിമിതപ്പെടുത്തി. ചരക്കുവാഹനങ്ങൾ രാവിലെ ഒൻപതിന് മുമ്പും പതിനൊന്നിനും മൂന്നിനുമിടയിലും ആറിന് ശേഷവും കയറ്റിറക്ക് നടത്തണം. ഗതാഗത തടസമുണ്ടാക്കും വിധമുള്ള റോഡരികിലെ പാർക്കിങ്ങിനും നിരോധനമുണ്ട്. ജനങ്ങൾ പൊതുഗതാഗത സൗകര്യങ്ങളും പേ പാർക്കിങ്ങ് സൗകര്യങ്ങളും ഉപയോഗപ്പെടുത്തി പരമാവധി സഹകരിക്കണമെന്നും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് പിഴചുമത്താനാണ് തീരുമാനമെന്നും വാർത്ത സമ്മേളനത്തിൽ നഗരസഭ ചെയർപേഴ്സൺ അഡ്വ. സരിൻ ശശി, വൈസ് ചെയർ പേഴ്സൺ പി.ശ്യാമള, പോലീസിനെ പ്രതിനിധീകരിച്ച്
എസ് ഐ കെ.പി. രമേശൻ, കെ. പ്രിയേഷ് , സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ എം. രാമകൃഷ്ണൻ, ടി.വി.ഷീബ,നഗരസഭ സെക്രട്ടറി എന്നിവർ അറിയിച്ചു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!