കണ്ണൂരിൽ ലഹരി വേട്ടക്ക് നേതൃത്വം നൽകിയ സ്പെഷ്യൽ സ്ക്വാഡിലെ അഞ്ച് എക്സൈസ് ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രിയുടെ എക്സൈസ് മെഡൽ

തിരു:കേരള എക്സൈസ് വകുപ്പിൽ
നിർവഹിച്ച മികച്ച സേവനവും, എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങളിലെ മികവും, ലഹരി വിരുദ്ധ പ്രവർത്തനങ്ങളിലെ സജീവ ഇടപെടലുകളും പരിഗണിച്ചാണ് മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള അവാർഡിന് അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ ഷിബു.കെ.സി., അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ ഡ്രൈവർഅജിത്ത്. സി., പ്രിവൻ്റീവ് ഓഫീസർമാരായ സുഹൈൽ പി.പി, .
പ്രസന്ന .എം.കെ, . സിവിൽ എക്സൈസ് ഓഫീസർ പി.വി.ഗണേഷ് ബാബുഎന്നിവർ അർഹരായി. മെഡലിന് അർഹരായവർ
എക്സൈസ് വകുപ്പിലെ ഔദ്യോഗിക ചുമതലകൾ ആത്മാർത്ഥതയോടെയും ഉത്തരവാദി ത്തത്തോടെയും നിർവ്വഹിക്കുന്നതിനൊപ്പം, ലഹരി പദാർത്ഥങ്ങളുടെ അനധികൃത കടത്ത്, വിൽപ്പന, ഉപയോഗം എന്നിവ തടയുന്നതിനുള്ള വിവിധ എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങളിലും സജീവമായി പങ്കെടുത്തിട്ടുണ്ട്. പ്രവർത്തനങ്ങളെയും സേവന മികവിനെയും അംഗീകരിച്ചുകൊണ്ടാണ് മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള അവാർഡ് ലഭിച്ചത്. കണ്ണൂർ ജില്ലയിലെ പ്രധാന മീഡിയം ക്വാൻ്റിറ്റി, കമേഴ്ഷ്യൽ ക്വാൻ്റിറ്റി എൻഡിപിഎസ് കേസുകളുടെ രഹസ്യവിവരങ്ങൾ ശേഖരിക്കുന്നതിനും കേസുകൾ കണ്ടെത്തുന്നതിനും നിർണ്ണായക പങ്ക് വഹിച്ച വ്യക്തികളാണിവർ .







