വി.വി.ബാലറാം സ്മരണ ചെസ്സ് ടൂർണ്ണമെൻ്റ് സംഘടിപ്പിച്ചു

പയ്യന്നൂർ:
അകാലത്തിൽ പൊലിഞ്ഞു പോയ ദേശീയ ചെസ്സ് താരം വി വി ബാലറാമിൻ്റെ സ്മരണാർത്ഥം ആഗസ്ത് 28, 29, 30, 31 തീയതികളിൽ പയ്യന്നൂരിൽ നടക്കുന്ന അഖിലേന്ത്യാ ചെസ്സ് ടൂർണമെൻ്റിൻ്റെ പ്രചരണാർത്ഥം
പയ്യന്നൂർ സ്‌കന്ദറസിഡൻസിയിൽ കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ ചെസ്സ് താരങ്ങൾക്കായി ചെസ്സ് ടൂർണ്ണമെൻ്റ് സംഘടിപ്പിച്ചു.
ടൂർണ്ണമെൻ്റ് കണ്ണൂർ ജില്ലാ ചെസ്സ് അസോസിയേഷൻ പ്രസിഡണ്ട് വി . ശിവശാമിയുടെ അദ്ധ്യക്ഷതയിൽ
ഗംഗാധരൻ മേലേടത്ത് ഉദ്ഘാടനം ചെയ്തു . സുഗുണേഷ് ബാബു, രാജീവൻ വി പി , ഗിരീഷ് കുമാർ, രാജൻ കുളപ്പുറം, മനോഹരൻ വി പി, ബാലകൃഷ്ണൻ കെ പി, ഈശ്വരൻ പി .തുടങ്ങിയവർ പ്രസംഗിച്ചു.







