മലേഷ്യ ജോഹോർ കെ.എം.സി.സി.പ്രഥമ ഡാത്തോ എം.ടി.പി.ഷാഹുൽ ഹമീദ് പുരസ്കാരം ഡോ:അമീർ അലിക്ക് സമ്മാനിച്ചു

പയ്യന്നൂർ:
മലേഷ്യ ജോഹോർ കെ.എം.സി.സി. ഏർപ്പെടുത്തിയ പ്രഥമ ഡാത്തോ ഹാജി എം.ടി.പി.ഷാഹുൽ ഹമീദ് മെമ്മോറിയൽ പുരസ്കാരം പൂക്കോയ തങ്ങൾ ഹോസ്പീസ് സി.എഫ്.ഒ.ഡോ:എം.എ.അമീർ അലിക്ക് സമ്മാനിച്ചു,
പ്രശസ്തി പത്രവും മൊമെന്റോയും 50,000 രൂപയും അടങ്ങുന്നതാണ് പുരസ്കാരം, പാണക്കാട് വെച്ച് നടന്ന ചടങ്ങിൽ മുസ് ലീഗ് സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളാണ് പുരസ്കാര സമർപ്പണം നിർവഹിച്ചത്.
ചടങ്ങിൽ വെച്ച് പ്രമുഖ മലേഷ്യൻ വ്യവസായി ആഷിക് യാസീൻ,പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ പൊന്നാട അണിയിച്ച് ആദരിച്ചു.
മലേഷ്യ കെ.എം.സി.സി. പ്രസിഡൻ്റ് കെ.പി.നാസർ ഹാജി പാലത്തര അധ്യക്ഷത വഹിച്ചു,
മലേഷ്യ കെ.എം.സി.സി. ജനറൽ സെക്രട്ടറി റഹീം മാസ്റ്റർ,വൈസ് പ്രസിഡൻ്റുമാരായ അബ്ദുൽ അസീസ്,ഖാദർ അഞ്ചില്ലത്ത്, ഇ.ടി.എം.തലപ്പാറ,ജോഹോർ കെ.എം.സി.സി എക്സിക്യൂട്ടീവ് മെമ്പർ സുബൈർ കാറമേൽ,മൻസൂർ പൊറോപ്പാട്,ക്വാലാലംപൂർ കെ.എം.സി.സി. പ്രതിനിധികളായ സമീർ സി, ഷാഫി.എ.ജി.എന്നിവർ സംസാരിച്ചു.
ഉസ്മാൻ പെരുമ്പിലാവ്,അഡ്വ: എം.ടി.പി.കരീം,എസ്.കെ.പി അബ്ദുൽ ഖാദർ,സാദിഖ് ലിംറ,ജലീൽ പൊറോപ്പാട് തുടങ്ങിയവർ സംബന്ധിച്ചു,
ജോഹോർ കെ.എം.സി.സി. പ്രസിഡന്റ് എ.ജി.ഹനീഫ സ്വാഗതവും എക്സിക്യൂട്ടീവ് മെമ്പർ മൻസൂർ പാലത്തര നന്ദിയും പറഞ്ഞു.







