LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
August 12, 2026

ടച്ച് ഓഫ് മേഴ്സി : ആദരവ് സമ്മേളനം 15 ന് പയ്യന്നൂരിൽഅലിയാർ ഖാസിമിയും സ്വാമി പ്രേമാനന്ദയും പങ്കെടുക്കും

0
709ba433-21d4-49dc-8fa2-2b2e369836ba-1
Spread the love

.

പയ്യന്നൂർ:
കാരുണ്യ സേവന രംഗത്ത് കുടക്, ചിക്ക് മംഗ്ലൂർ, കാസർകോട് ഉൾപ്പെടെ ഒമ്പത് ജില്ലകളിൽ മിഡിൽ ക്ലാസ് ഫാമിലികൾക്ക് എട്ട് വർഷമായി ഭക്ഷണം, വസ്ത്രം, വിവാഹം, വിദ്യാഭ്യാസം എന്നിവയിൽ കാരുണ്യ സേവനം ചെയ്തു വരുന്ന കണ്ണൂർ ടച്ച് ഓഫ് മേഴ്സി ചാരിറ്റബിൾ ട്രസ്‌റ്റ്, ആഗസ്‌റ്റ് 15 ന് ശനിയാഴ്ച പയ്യന്നൂർ ഒ.പി എം ഇൻ ഓഡിറ്റോറിയത്തിൽ ആദരവ് സമ്മേളനം സംഘടിപ്പിക്കുന്നു ഒമ്പതാമത് ചെറുകുന്ന് സി. മമ്മിക്കുട്ടി മുസ്ല്യാർ ടച്ച് ഓഫ് ബ്രീസ് ആദരവ് സമർപ്പണ സമ്മേളനത്തിനും വിവിധ ജില്ലകളിലെ നിർധനർക്ക് നൽകുന്ന ‘മദീനാ കിറ്റ്: വിതരണത്തിനും അന്തിമ രൂപമായതായി മാനേജിംഗ് ഡയറക്ടർ ബഷീർ സഅദി ചെറുകുന്ന് വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
ചാരിറ്റി ചീഫ് കോ ഓർഡിനേറ്റർ മുശ്‌താഖ് മാലിദ്വീപ് ശനിയാഴ്ച രാവിലെ 8.30 ന് ദേശീയ പതാക ഉയർത്തും. വൈകീട്ട് 3 ന് നടക്കുന്ന ആദരവ് സമ്മേളനത്തിൽ പ്രമുഖ പണ്‌ഡിതൻ ആലുവ വി.എച്ച്. അലിയാർ ഖാസിമി ആദരവ് സമർപ്പിക്കും. വ്യത്യസ്‌ത മേഖലകളിൽ കഴിവ് തെളിയിച്ച 16 പ്രമുഖർ ആദരവ് ഏറ്റുവാങ്ങും. ശിവഗിരി മഠത്തിലെ സ്വാമി പ്രേമാനന്ദ പരിപാടി ഉദ്ഘാടനം ചെയ്യും .വി. കുഞ്ഞികൃഷ്‌ണൻ എം. എൽ.എ, മുനാസ് പള്ളിക്കൽ കാസറഗോഡ് എന്നിവർ മുഖ്യതിഥിയാകും.
ചാരിറ്റി ട്രസ്റ്റ് സഹ രക്ഷാധികാരി ഡോ. കെ.എച്ച് സുബ്രഹണ്യൻ അധ്യക്ഷതവഹിക്കും.
ചാരിറ്റി ചീഫ് കോ ഓർഡിനേറ്റർ മുശ്‌താഖ് മാലി ദ്വീപ് 18 ഇന ഭക്ഷ്യ വസ്തുക്കളുടെ ‘മദീനാ കിറ്റ് വിതരണോദ്ഘാടനം നിർവ്വഹിക്കും. ഡോ. ടി.സി. മോഹനൻ, പി. വി. അബ്ദുൽ അലി ഹാജി ചെറുകുന്ന്, പി.പി. അബ്ദുല്ല സാഹിബ് കണ്ണൂർ, പി.പി. ഇബ്രാഹിം കുട്ടി ഹാജി മാട്ടൂൽ, അൽ ഹാഫിള് കെ.പി. ശമീർ മൗലവി കണ്ണൂർ, മുജീബു റഹ്മാൻ മുണ്ടപ്പുറം, മുഹ്സിൻ ബക്കളം, അബൂബക്കർ ഹാജി പടന്ന എന്നിവർക്ക് പുറമെ ഇബ്രാഹിം കുട്ടി തിരുവട്ടൂർ, ശംസുദ്ധീൻ ഹാജി പടന്ന , കപ്പാടൻ ശശിധരൻ, അഡ്വ. പി സന്തോഷ്,
വി. ബാലൻ, വിജയൻ പുന്നച്ചേരി, സി. പ്രകാശൻ, അറഫാത്ത് ഏറ്റുകുടുക്ക, ഖാദർ പാണ്ട്യാല, ഒ.ടി. അബ്ദുൽ അസീസ് ഫൈസി , കെ. എസ്. ഫൈസൽ അസ്അദി ,കെ. വി. മുഹമ്മദലി മൗലവി, എന്നിവർ പങ്കെടുക്കും. മടക്കര സയ്യിദ് കുഞ്ഞിക്കോയ തങ്ങൾ ഹൈദ്രോസി പ്രാർത്ഥന നടത്തും. ഡോ. കെ. എം. ഖലീൽ ചൊവ്വ, ജിതേഷ് കണ്ണപുരം, അഡ്വ പി. വി. യൂനുസ് പടന്നോട്ട് വിഷയാവതരണം നടത്തും.
വാർത്ത സമ്മേളനത്തിൽ മാനേജിംഗ് ഡയരക്ടർ
ബശീർ സഅദി ചെറുകുന്ന്,
മുശ്‌താഖ് മാലി ദ്വീപ് ,
പി.പി. ഇബ്രാഹീം കുട്ടി ഹാജിമാട്ടൂൽ,
സയ്യിദ് കുഞ്ഞിക്കോയ തങ്ങൾ ഹൈദ്രോസി മടക്കര,
ജിതേഷ് കണ്ണപുരം,
പി.വി. സഈദ്,
കെ.സി മുഹമ്മദ് കുഞ്ഞി,
ഏ.സി. മുസ്ത‌ഫ, ബഷീർ പടന്ന എന്നിവർ പങ്കെടുത്തു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!