50 കുപ്പി മാഹി ( പുതുച്ചേരി)മദ്യം പിടികൂടി.

കൂത്തുപറമ്പ് :ഓണം സ്പെഷ്യൽ എൻഫോഴ്‌സ്മെന്റ് ഡ്രൈവിന്റെ ഭാഗമായി കൂത്തുപറമ്പ് എക്സൈസ് സർക്കിൾ ഓഫീസിലെ എക്സൈസ് ഇൻസ്‌പെക്ടർ പി. ഷിംനയും സംഘവും നടത്തിയ പരിശോധനയിൽ 50കുപ്പി മാഹി മദ്യം പിടികൂടി.
തൂവക്കുന്ന്, തൃപ്പങ്ങോട്ടൂർ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ
വിളക്കോട്ടൂർ പാടിക്കോത്ത്പാലം ഭാഗത്തെ പുഴക്കരയിൽ വെച്ചാണ് 50കുപ്പി മാഹി (25 ലിറ്റർ പുതുച്ചരി) മദ്യം കണ്ടെത്തിയത് അബ്കാരി കേസെടുത്തു അന്വേഷണം തുടങ്ങി.
പരിശോധനയിൽ പ്രിവൻ്റീവ് ഓഫീസർ അനീഷ് കുമാർ പൂവൻ, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് ഷാജി. സി. പി ,സിവിൽ എക്സൈസ് ഓഫീസർ ജിജീഷ്. സി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ധനീഷ്. സി എന്നിവരും ഉണ്ടായിരുന്നു.







