മൂന്നു ലക്ഷത്തിൻ്റെ പൈപ്പുകൾ മോഷണം പോയി

പഴയങ്ങാടി: റെയിൽവെ സ്റ്റേഷന് സമീപം നിർമ്മാണ പ്രവൃത്തിക്കായി സൂക്ഷിച്ച മൂന്നു ലക്ഷം രൂപ വിലവരുന്ന700 മീറ്റർ എച്ച്ഡി പി ഇ പൈപ്പുകൾ മോഷ്ടിച്ചു കൊണ്ടുപോയെന്ന പരാതിയിൽ പോലീസ് കേസെടുത്തു. റെയിൽവെ പ്രവൃത്തി കമ്പനി മാനേജർ തൃശൂർ മേപ്പാടംപുന്നംപറമ്പിലെ വി.ജെ. വിജുവിൻ്റെ പരാതിയിലാണ് സബ് കോൺട്രാക്ടറായ ടെൽഗോ പവർ പ്രൊജക്ട് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കെതിരെ പഴയങ്ങാടി പോലീസ് കേസെടുത്തത്. കഴിഞ്ഞ ജൂലായ് 22 ന് ഉച്ചയ്ക്ക് 2.30 നും 31 ന് ഉച്ചയ്ക്കു 12 മണിക്കുമിടയിലാണ് പരാതിക്കാരൻ്റെ സമ്മതമില്ലാതെപഴയങ്ങാടി റെയിൽവേ സ്റ്റേഷന് സമീപം സൂക്ഷിച്ച പൈപ്പുകൾ പ്രതിമോഷ്ടിച്ചു കൊണ്ടുപോയെന്ന പരാതിയിലാണ് കേസെടുത്തത്.







