ഒറ്റനമ്പർ ചൂതാട്ടം പ്രതി പിടിയിൽ

കണ്ണപുരം : മൊബൈൽ ഫോൺ ഉപയോഗിച്ച് ഒറ്റനമ്പർ ചൂതാട്ടത്തിനിടെ പ്രതിയെ പോലീസ് പിടികൂടി. ചിറക്കൽ കടലായി ശ്രീകൃഷ്ണ ക്ഷേത്രത്തിനു സമീപത്തെ സി. ഹരിദാസിനെ (56) യാണ് എസ്. ഐ. എൻ. ഡിജേഷും സംഘവും അറസ്റ്റു ചെയ്തത്. ഇന്നലെ ഉച്ചയ്ക്ക് 1.30 മണിയോടെ അഞ്ചാംപീടിക കപ്പോത്ത് കാവിനു സമീപം വെച്ചാണ് ഒറ്റനമ്പർചൂതാട്ടത്തിനിടെ പ്രതിയെ പോലീസ്പിടികൂടിയത്. പ്രതിയിൽ നിന്നും ചൂതാട്ടത്തിനുപയോഗിച്ച മൊബൈൽ ഫോണും 2350 രൂപയും തുണ്ടുകടലാസുകളും പോലീസ് പിടിച്ചെടുത്തു.







