ധീരതയ്ക്ക് ആദരം; ഋത്വിക് രാജിനെ ഫയർ ആൻ്റ് റെസ്ക്യൂ സ്റ്റേഷൻ ആദരിച്ചു.

പയ്യന്നൂർ: കരിവെള്ളൂർ പലിയേരിയിലെ തോട്ടിൽ കുളിക്കുന്നതിനിടെ മുങ്ങിത്താഴ്ന്ന രണ്ട് കുട്ടികളെ സാഹസികമായി രക്ഷപ്പെടുത്തിയ ഋത്വിക് രാജിനെ പയ്യന്നൂർ അഗ്നിരക്ഷാ നിലയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ആദരിച്ചു.
സ്റ്റേഷൻ ഓഫീസർ സി. പി. രാജേഷ് ധീരതയ്ക്കും മാതൃകാപരമായ ജീവൻ രക്ഷാപ്രവർത്തനത്തിനുമുള്ള മംഗളപത്രം ഋത്വിക് രാജിന് സമ്മാനിച്ചു.
അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ഷെറിൽ ബാബു കെ. സി., ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ദയാൽ പി. വി., രാഹുൽ പി. പി., ഗോവിന്ദൻ നമ്പീശൻ, മധുസൂദനൻ കെ., സിവിൽ ഡിഫൻസ് വളണ്ടിയർമാരായ സെവാഹിർ എം.പി. നിസാമുദ്ദീൻ കെ. എന്നിവർ സംസാരിച്ചു.







